‘ഓപ്പറേഷന്‍ ജാവ’; അടുത്ത കാലത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നെന്ന് അനൂപ് മേനോന്‍

By Staff Reporter, Malabar News
operation java
Ajwa Travels

നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്‌ത ‘ഓപ്പറേഷന്‍ ജാവ’യ്‌ക്ക് അഭിനന്ദനവുമായി നടൻ അനൂപ് മേനോൻ. ഒടിടി പ്ളാറ്റ്‌ഫോമില്‍ റിലീസ് ചെയ്‌ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് ചിത്രത്തിന് ആശംസകളുമായി അനൂപ് മേനോൻ രംഗത്തെത്തിയത്. അടുത്തകാലത്തായി ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ച ഒന്നാണ് ‘ഓപ്പറേഷന്‍ ജാവ’യെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അനൂപ് മേനോന്‍ വ്യക്‌തമാക്കി.

എഴുത്തുകാരന്റെയും സംവിധായകന്റെയും സ്‌ഥാനം ഒന്നുകൂടി ഉറപ്പിക്കുകയാണ് സിനിമയെന്നും താരം കുറിച്ചു. ‘ഓപ്പറേഷന്‍ ജാവ… അടുത്ത കാലത്തായി പുറത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന്. തരുണ്‍ മൂര്‍ത്തി എന്നത് ഓര്‍മ്മിക്കപ്പെടേണ്ട പേരാണ്. താരപദവിയില്ലാത്ത അഭിനേതാക്കളെ ഉപയോഗിച്ച് എടുത്ത ചിത്രം ഒരിക്കല്‍ കൂടി തെളിയിക്കുന്നു എഴുത്തുകാരന്റെയും സംവിധായകന്റെയും സ്‌ഥാനം. സ്‌ക്രിപ്റ്റിനെ വിശ്വസിച്ച ചിത്രത്തിന്റെ നിര്‍മ്മാതാവിന് ഒരു ബിഗ് സല്യൂട്ട്. സിനിമയുടെ മുഴുവന്‍ ടീമിനും സ്‌നേഹം. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്’, അനൂപ് ഫേസ്ബുക്കിലെഴുതി.

ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്‌മ ഉദയ് ആണ് നിർമിച്ചിരിക്കുന്നത്. ക്യാമറ ഫായിസ് സിദ്ദീഖും എഡിറ്റിംഗ് നിഷാദ് യൂസഫും നിര്‍വഹിച്ചിരിക്കുന്നു. ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ഈണം പകർന്നിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. ഇര്‍ഷാദ് അലി, പ്രശാന്ത് അലക്‌സാണ്ടര്‍, വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ദീപക് വിജയന്‍, മാത്യു തോമസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.

Read Also: ജൂനിയര്‍ എന്‍ടിആറിന് പിറന്നാൾ സമ്മാനമായി ‘ആര്‍ആര്‍ആർ’ പോസ്‌റ്റർ; ആഘോഷിക്കാനുള്ള സമയമല്ലെന്ന് താരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE