ജൂനിയര്‍ എന്‍ടിആറിന് പിറന്നാൾ സമ്മാനമായി ‘ആര്‍ആര്‍ആർ’ പോസ്‌റ്റർ; ആഘോഷിക്കാനുള്ള സമയമല്ലെന്ന് താരം

By Staff Reporter, Malabar News
Jr NTR-RRR
Ajwa Travels

എസ്എസ് രാജമൗലി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘ആര്‍ആര്‍ആറി’ലെ നടന്‍ ജൂനിയര്‍ എന്‍ടിആറിന്റെ പുതിയ പോസ്‌റ്റര്‍ പുറത്ത്. ജൂനിയര്‍ എന്‍ടിആറിന്റെ ജൻമദിനത്തിൽ പിറന്നാൾ സമ്മാനമായാണ് അണിയറ പ്രവര്‍ത്തകര്‍ പുതിയ പോസ്‌റ്റര്‍ പുറത്തുവിട്ടത്.

‘എന്റെ ഭീമന്‍ സ്വര്‍ണത്തിന്റെ ഹൃദയമുള്ളവനാണ്, പക്ഷെ അവന്‍ എതിരിടാന്‍ ഇറങ്ങുമ്പോള്‍ അതിശക്‌തനും ധീരനുമായിരിക്കും,’ എന്ന വാചകങ്ങളോടെയാണ് രാജമൗലി പോസ്‌റ്റര്‍ പങ്കുവെച്ചത്. പോസ്‌റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

അതേസമയം ജൻമ ദിനത്തിന്റെയോ പോസ്‌റ്റര്‍ റിലീസിന്റെയോ ഭാഗമായി ആരാധകരാരും തന്നെ ആഘോഷത്തിന് നില്‍ക്കരുതെന്നും വീടുകളില്‍ തന്നെ കഴിയണമെന്നും ജൂനിയര്‍ എന്‍ടിആർ പറഞ്ഞു. ഇത് ആഘോഷങ്ങൾക്കുള്ള സമയമല്ലെന്നും മറ്റുള്ളവരോട് സഹാനൂഭൂതി കാണിക്കാനുള്ള സമയമാണെന്നും അദ്ദേഹം വ്യക്‌തമാക്കി.

ചിത്രത്തിന്റെ പോസ്‌റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നതിനിടെയാണ് രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായത്. അതേസമയം കോവിഡ് വിവരങ്ങളുടെ ആധികാരികത ഉറപ്പിക്കാനും സഹായ അഭ്യര്‍ഥനകള്‍ ക്രോഡീകരിക്കാനുമായി ആര്‍ആര്‍ആറിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട് രാജമൗലി വിട്ടുനല്‍കിയിരുന്നു.

പത്ത് ഭാഷകളിലായെത്തുന്ന ചിത്രം 2021 ജനുവരി 8ന് റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചതെങ്കിലും കോവിഡ് സാഹചര്യം കണക്കിലെടുത്ത് മാറ്റുകയായിരുന്നു. ചരിത്രവും ഫിക്ഷനും കൂട്ടിച്ചേര്‍ത്തൊരുക്കുന്ന ചിത്രം കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് പറയുന്നത്.

450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം ഡിവിവി ദാനയ്യയാണ് നിർമിക്കുന്നത്. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കെകെ സെന്തില്‍കുമാറാണ് ഛായാഗ്രാഹകൻ. എംഎം കീരവാണിയാണ് ‘ആർആർആറി’ന് ഈണം പകരുന്നത്.

Read Also: കോവിഡ് വ്യാപനം; ട്വന്റി-20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് ഹസ്സി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE