ഗോൾഡൻ ഗ്ളോബിൽ തിളങ്ങി ഇന്ത്യ; ആർആർആറിന് പുരസ്‌കാരം

14 വർഷങ്ങൾക്ക് ശേഷമാണ് ഗോൾഡൻ ഗ്ളോബ് ഇന്ത്യയിൽ എത്തുന്നത്. 'സ്‌ലംഡോഗ് മില്യേണർ' എന്ന ചിത്രത്തിലൂടെ എആർ റഹ്‌മാൻ മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു. കടുത്ത മൽസരത്തിന് ഒടുവിലാണ് ദക്ഷിണേന്ത്യൻ ചിത്രമായ ആർആർആർ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.

By Trainee Reporter, Malabar News
golden globe RRR
Ajwa Travels

ന്യൂഡെൽഹി: ഗോൾഡൻ ഗ്ളോബിൽ തിളങ്ങി ഇന്ത്യ. എസ്എസ് രാജമൗലിയുടെ ചിത്രം ആർആർആറിന് ആണ് ഗോൾഡൻ ഗ്ളോബ് പുരസ്‌കാരം ലഭിച്ചത്. ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്‌കാരം. എംഎം കീരവാണി സംഗീതം നിർവഹിച്ച ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് അംഗീകാരം. കാലഭൈരവിയും രാഹുൽ സിപ്ളിഗഞ്ചും ചേർന്നാണ് ഗാനം രചിച്ചത്.

14 വർഷങ്ങൾക്ക് ശേഷമാണ് ഗോൾഡൻ ഗ്ളോബ് ഇന്ത്യയിൽ എത്തുന്നത്. ‘സ്‌ലംഡോഗ് മില്യേണർ’ എന്ന ചിത്രത്തിലൂടെ എആർ റഹ്‌മാൻ മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു. കടുത്ത മൽസരത്തിന് ഒടുവിലാണ് ദക്ഷിണേന്ത്യൻ ചിത്രമായ ആർആർആർ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. റിയാന, ലേഡിഗാഗ, ടെയ്‌ലർ സ്വിഫ്റ്റ് എന്നിവർക്കൊപ്പമാണ് കീരവാണിയുടെ ഹിറ്റ് ഗാനവും മൽസരിച്ചത്.

രണ്ടു പതിറ്റാണ്ടായി വിവിധ ഇന്ത്യൻ ഭാഷകളിൽ സൂപ്പർ ഹിറ്റ് പാട്ടുകൾ തീർത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കുള്ള ഗോൾഡൻ ഗ്ളോബ് പുരസ്‌കാരം. ദേവരാഗം അടക്കം മലയാളത്തിലും ഹിറ്റ് ഈണങ്ങൾ ഒരുക്കിയ, തല മുതിർന്ന സംഗീതജ്‌ഞനുള്ള അംഗീകാരം തെന്നിന്ത്യക്കാകെ അഭിമാനമാവുകയാണ്.

മസാലപ്പടങ്ങളും ഡപ്പാം കൂത്ത് പാട്ടും എന്ന പതിവ് ബ്രാൻഡിൽ നിന്നും തെലുങ്ക് സിനിമയെ പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർത്തുന്നതിൽ എസ്എസ് രാജമൗലിയും അമ്മാവൻ കീരവാണിയും ചെലുത്തിയ പങ്ക് ചെറുതല്ല. ഇന്ത്യൻ സിനിമയുടെ തലവര മാറ്റിയ ബാഹുബലി പരമ്പരയുടെ ആത്‌മാവായിരുന്നു കീരവാണിയുടെ മാന്ത്രിക സംഗീതം. മഹിഷ്‌മതി സാമ്രാജ്യത്തിൽ നിന്ന് തെലുങ്ക് സ്വാതന്ത്ര്യ പോരിന്റെ വീരഗാഥ മൗലി തീർത്തപ്പോൾ ഹൈലൈറ്റ് ആയി ഹൈപവർ നാട്ടു നാട്ടു പാട്ട്.

അതേസമയം, ആർആർആറിന് ആണ് ഗോൾഡൻ ഗ്ളോബ് പുരസ്‌കാരം ലഭിച്ചതിൽ ചിത്രത്തിന്റെ സംഗീത സംവിധായകൻ എംഎം കീരവാണിയെ അഭിനന്ദിച്ച് ഓസ്‌കാർ അവാർഡ് ജേതാവും സംഗീത സംവിധായകനുമായ എആർ റഹ്‌മാൻ രംഗത്തെത്തി. ”അവിശ്വസനീയമായ ഒരു മാറ്റമാണ് ഇത്. എല്ലാ ഇന്ത്യക്കാർക്ക് വേണ്ടിയും കീരവാണിക്കും, എസ്എസ് രാജമൗലിക്കും ആർ ആർ ആർ ടീമിനും അഭിനന്ദനങ്ങൾ”- എആർ റഹ്‌മാൻ ട്വീറ്റ് ചെയ്‌തു.

Most Read: ബഫർസോൺ ഹരജി ഇന്ന് സുപ്രീം കോടതിയിൽ; കക്ഷി ചേർന്ന് കേരളവും- നിർണായകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE