ബഫർസോൺ ഹരജി ഇന്ന് സുപ്രീം കോടതിയിൽ; കക്ഷി ചേർന്ന് കേരളവും- നിർണായകം

പരിസ്‌ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചു കൊണ്ട് കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്‌ഞാപനങ്ങളിൽ ഉൾപ്പെടുന്ന മേഖലകളെ ബഫർസോൺ വിധിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം

By Trainee Reporter, Malabar News
Reservation
Ajwa Travels

ന്യൂഡെൽഹി: ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ട ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിധിയിൽ ഭേദഗതി ആവശ്യപ്പെട്ടും വ്യക്‌തത തേടിയും കേന്ദ്രസർക്കാർ നൽകിയ ഹരജിയാണ് കോടതി പരിഗണിക്കുക. ജസ്‌റ്റിസ്‌ ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ച് ഉച്ചക്ക് രണ്ടുമണിക്കാണ് ഹരജി പരിഗണിക്കുക. സുപ്രീം കോടതി വിധി ഇന്ന് നിർണായകമാണ്.

പരിസ്‌ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചു കൊണ്ട് കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്‌ഞാപനങ്ങളിൽ ഉൾപ്പെടുന്ന മേഖലകളെ ബഫർസോൺ വിധിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ഹരജിയിൽ കക്ഷിചേരാൻ കേരളവും അപേക്ഷ നൽകിയിട്ടുണ്ട്. കേന്ദ്രം കരട് വിജ്‌ഞാപനം ഇറക്കിയ കേരളത്തിലെ 23 സംരക്ഷിത മേഖലകൾക്ക് ഇളവ് നൽകണമെന്ന് കേരളവും ആവശ്യപ്പെടുന്നു.

വന്യജീവി സങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങൾക്കും ചുറ്റും ഒരുകിലോമീറ്റർ ബഫർസോൺ നിർബന്ധമാക്കിയ വിധിയിൽ ഇളവ് തേടി കേരളവും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കേന്ദ്രത്തിന്റെ ഹരജികളിൽ കേരളവും കക്ഷിചേരാൻ അപേക്ഷ നൽകുകയായിരുന്നു. നേരത്തെ, അന്തിമ വിജ്‌ഞാപനങ്ങൾ ഇറങ്ങിയ മേഖലകളിൽ ബഫർസോൺ വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു.

ഇത്തരം ഇടങ്ങളിലെ ജനവാസ മേഖലകളിൽ ഇളവ് അനുവദിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഈ ഹരജിയെ പിന്തുണച്ചാണ് കേരളവും അപേക്ഷ നൽകിയിരിക്കുന്നത്. കേരളത്തിലെ 17 വന്യജീവി സങ്കേതങ്ങളും ആറ് ദേശീയോദ്യാനങ്ങളുടെയും ബഫർസോൺ സംബന്ധിച്ച ശുപാർശ കേന്ദ്ര വനം-പരിസ്‌ഥിതി മന്ത്രാലയത്തിന് നേരത്തെ കൈമാറിയിരുന്നു.

ഇവയിൽ മതികെട്ടാൻചോല ദേശീയോദ്യാനത്തിന് ചുറ്റുമുള്ള ബഫർസോൺ സംബന്ധിച്ച് കേന്ദ്രം അന്തിമ വിജ്‌ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ പെരിയാർ ദേശീയോദ്യാനം, പെരിയാർ വന്യജീവി സങ്കേതം എന്നിവ ഒഴിച്ച് മറ്റെല്ലാ മേഖലയിലും കേന്ദ്രം കരട് വിജ്‌ഞാപ ഇറക്കിയിട്ടുണ്ട്. ഇതിനാൽ തന്നെ 23 സംരക്ഷിത മേഖലകളിൽ കേന്ദ്രത്തിന്റെ ഹരജി സുപ്രീം കോടതി അനുവദിച്ചാൽ കേരളത്തിന് കൂടി ഇളവ് ലഭിക്കും.

അതേസമയം, ബഫർസോൺ വിഷയത്തിൽ ഇളവ് തേടി കേരളം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കർഷകരുടെ ആശങ്കകൾ ഒഴിയുന്നില്ല. കരുതൽ മേഖലാ വിഷയത്തിൽ മൂന്ന് ഭൂപടങ്ങൾ പ്രസിദ്ധീകരിച്ചിട്ടും പാളിച്ച നേരിട്ടതോടെ ഫീൽഡ് സർവേയുടെ അന്തിമരൂപത്തിൽ കർഷകർ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. ഇനി പ്രസിദ്ധീകരിക്കുന്ന ഭൂപടം കുറ്റമറ്റതാകുമോ എന്നതാണ് കർഷകർ ഉന്നയിക്കുന്ന പ്രധാന ചോദ്യം.

ആരും പരിശോധിക്കാതെ തന്നെ മുൻകാല ഉപഗ്രഹ സർവേ ഭൂപടങ്ങൾ കേന്ദ്ര സർക്കാരിലേക്ക് അയച്ചതിനെയും പ്രസിദ്ധീകരിച്ചപ്പോൾ കുറവുകൾ കണ്ടെത്തുകയും ചെയ്‌തതിനെയും കർഷകർ ചോദ്യം ചെയ്യുന്നുണ്ട്. അതിനാൽ തന്നെ ഫീൽഡ് സർവേ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ് ഉത്തമമെന്നാണ് കർഷകരുടെ പക്ഷം. ഇക്കാര്യത്തിൽ കേരള കോൺഗ്രസും കർഷകരുടെ അഭിപ്രായത്തെയാണ് പിന്തുണയ്‌ക്കുന്നത്.

Most Read: എംപിമാർ പലരും മൽസരിച്ചേക്കും; തനിക്കുള്ള സ്വീകാര്യത നേരത്തെയും ഇവിടെ ഉണ്ട്-ശശി തരൂർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE