പുതിയ നീക്കവുമായി ട്വിറ്റർ; രാഷ്‌ട്രീയ പരസ്യങ്ങൾക്കുള്ള നിരോധനം ഒഴിവാക്കും

തിരഞ്ഞെടുപ്പുകളിലെ തെറ്റായ വിവരങ്ങൾ തങ്ങളുടെ സേവനങ്ങളിൽ ഉടനീളം പ്രചരിപ്പിക്കാൻ അനുവദിച്ചതിന് വ്യാപകമായ വിമർശനം നേരിട്ടതിന് പിന്നാലെ 2019ൽ ആണ് ട്വിറ്റർ രാഷ്‌ട്രീയ പരസ്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്

By Trainee Reporter, Malabar News
Twitter with a new move; Ban on political advertisements will be waived
Ajwa Travels

ന്യൂയോർക്ക്: രണ്ടു വർഷത്തിന് ശേഷം പ്ളാറ്റ്‌ഫോമിലെ രാഷ്‌ട്രീയ പരസ്യങ്ങൾക്കുള്ള നിരോധനം നീക്കാൻ ഒരുങ്ങുകയാണ് ട്വിറ്റർ. വരും ആഴ്‌ചകളിൽ കമ്പനി രാഷ്‌ട്രീയ പരസ്യ പെർമിറ്റ് വിപുലീകരിക്കും. വരുമാനം വർധിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇലോൺ മസ്‌കിന്റെ ഉടമസ്‌ഥതയിലുള്ള ട്വിറ്റർ രാഷ്‌ട്രീയ പരസ്യങ്ങൾക്കുള്ള നിരോധനം മാറ്റാൻ ഒരുങ്ങുന്നത്.

തിരഞ്ഞെടുപ്പുകളിലെ തെറ്റായ വിവരങ്ങൾ തങ്ങളുടെ സേവനങ്ങളിൽ ഉടനീളം പ്രചരിപ്പിക്കാൻ അനുവദിച്ചതിന് വ്യാപകമായ വിമർശനം നേരിട്ടതിന് പിന്നാലെ 2019ൽ ആണ് ട്വിറ്റർ രാഷ്‌ട്രീയ പരസ്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ഫേസ്ബുക്ക് പോലുള്ള മറ്റ് സോഷ്യൽ മീഡിയ കമ്പനികളും സമാനമായ കാരണങ്ങളാൽ രാഷ്‌ട്രീയ പരസ്യങ്ങൾ നിയന്ത്രിച്ചു വരികയാണ്.

അതേസമയം, പ്രധാന വിഷയങ്ങളെ കുറിച്ചുള്ള പൊതു സംഭാഷണം സുഗമമാക്കുന്നതിന് ഇത്തരം പരസ്യങ്ങൾ വീണ്ടും അവതരിപ്പിക്കാനും പദ്ധതിയിടുന്നതായി ട്വിറ്റർ അറിയിച്ചിട്ടുണ്ട്. രാഷ്‌ട്രീയ പരസ്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ അതെ സമയത്തുതന്നെ ട്വിറ്ററിൽ സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങളും നിയന്ത്രിച്ചിരുന്നു. നിലവിൽ യുഎസിൽ മാത്രമാണ് ഇത്തരം പരസ്യങ്ങൾക്ക് ഇളവ് നൽകിയിരിക്കുന്നത്.

”മുന്നോട്ട് പോകുമ്പോൾ ഞങ്ങളുടെ പരസ്യനയം ടിവിയുടെയും മറ്റ് മീഡിയ ഔട്ട്ലെറ്റുകളുടെയും നയവുമായി വിന്യസിക്കും. എല്ലാ നയമാറ്റങ്ങളും പോലെ ഉള്ളടക്കം അവലോകനം ചെയ്യുന്നതിനും അംഗീകരിക്കുന്നതിനും ഉള്ള ഞങ്ങളുടെ സമീപനം ട്വിറ്ററിലെ ആളുകളെ സംരക്ഷിക്കുന്നുവെന്ന് ഞങ്ങൾ ആദ്യം ഉറപ്പാക്കും. ഇതിന്റെ നടപടികൾ പുരോഗമിക്കുമ്പോൾ ഞങ്ങൾ കൂടുതൽ വിശദാംശങ്ങൾ പങ്കിടും”-ട്വിറ്റർ അറിയിച്ചു.

ഒക്‌ടോബർ അവസാനത്തോടെ ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം നിരവധി മാറ്റങ്ങളാണ് ട്വിറ്ററിൽ വരുത്തിയത്. ട്വിറ്ററില്‍ നിന്ന് 100 ജീവനക്കാരെ പിരിച്ചുവിട്ടു. എച്ച്‌ആര്‍ വിഭാഗത്തില്‍ നിന്നുള്ള 30 ശതമാനം വരുന്ന ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. മുൻ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌ത്‌ റദ്ദാക്കി. പണം അടച്ചുള്ള ബ്ളൂ ടിക് വെരിഫിക്കേഷൻ അവതരിപ്പിച്ചു.

എന്നാൽ, ഇതിനെല്ലാം മറുപടിയെന്നോണം നിരവധി കോർപ്പറേറ്റ് പരസ്യദാതാക്കൾ ട്വിറ്ററിനെ കൈവിട്ടു. ഇതോടെ വരുമാനത്തിൽ വമ്പൻ ഇടിവാണ് ഉണ്ടായത്. ട്വിറ്റർ വരുമാനത്തിന്റെ 90 ശതമാനവും ഡിജിറ്റൽ പരസ്യങ്ങൾ വിൽക്കുന്നതിലൂടെയാണ് നേടുന്നത്.

ചില കീവേഡുകൾ അടങ്ങിയ ട്വീറ്റുകൾക്ക് മുകളിലോ താഴെയോ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത് തടയാൻ കമ്പനികളെ അനുവദിക്കുന്നതിന് ട്വിറ്റർ പുതിയ നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിരുന്നു. പ്ളാറ്റ്‌ഫോമിൽ നിന്ന് പരസ്യങ്ങൾ പിൻവലിച്ച പരസ്യദാതാക്കൾക്ക് ഉറപ്പ് നൽകാനും അവരെ ആകർഷിക്കാനുമുള്ള ട്വിറ്ററിന്റെ ശ്രമത്തിന്റെ ഭാഗമായിരുന്നു പുതിയ നിയന്ത്രണങ്ങൾ.

Most Read: ഗവർണർമാരെ ആയുധമാക്കി കേന്ദ്ര സർക്കാർ ജനാധിപധ്യത്തെ കശാപ്പ് ചെയ്യുന്നു; കനിമൊഴി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE