ഗവർണർമാരെ ആയുധമാക്കി കേന്ദ്ര സർക്കാർ ജനാധിപധ്യത്തെ കശാപ്പ് ചെയ്യുന്നു; കനിമൊഴി

ബിജെപി ഇതര സംസ്‌ഥാനങ്ങളിലെ സർക്കാരുകളെ താഴെയിറക്കാൻ കേന്ദ്ര പല അടവുകളും പയറ്റുന്നുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തെ ഉദ്ധാഹരണമാണ് ഗവർണർമാരെ ഉപയോഗിച്ചുള്ളതെന്നും കനിമൊഴി പറഞ്ഞു.

By Trainee Reporter, Malabar News
Kanimozhi_karunanidhi
കനിമൊഴി
Ajwa Travels

ചെന്നൈ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി. കേരളവും തമിഴ്‌നാടും ഉൾപ്പടെ ബിജെപി ഇതര സംസ്‌ഥാനങ്ങളിൽ കേന്ദ്ര സർക്കാർ ജനാധിപധ്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് കനിമൊഴി തുറന്നടിച്ചു. ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുക ആയിരുന്നു കനിമൊഴി.

ബിജെപി ഭരണം ഇല്ലാത്ത സംസ്‌ഥാനങ്ങളിലെ സർക്കാരുമായി ഏറ്റുമുട്ടാൻ കേന്ദ്ര സർക്കാർ ഗവർണറെ ആയുധമാക്കുകയാണെന്നും കനിമൊഴി വിമർശിച്ചു. ബിജെപി ഇതര സംസ്‌ഥാനങ്ങളിലെ സർക്കാരുകളെ താഴെയിറക്കാൻ കേന്ദ്ര പല അടവുകളും പയറ്റുന്നുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തെ ഉദ്ധാഹരണമാണ് ഗവർണർമാരെ ഉപയോഗിച്ചുള്ളതെന്നും അവർ പറഞ്ഞു.

”കേന്ദ്രം ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി ഗവർണർമാരെ ആയുധമാക്കുകയാണ്. ഗവർണർമാർ സംസ്‌ഥാനത്തെ ജനങ്ങൾക്കിടയിൽ സ്‌പർധ ഉണ്ടാക്കാൻ ശ്രമിക്കുന്നു. മുമ്പൊന്നും ഇല്ലാത്ത രീതിയിൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ പ്രവർത്തിക്കുന്നു. ജനാധിപത്യ രാജ്യത്ത് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ പ്രവർത്തിക്കാൻ ഗവർണർമാർക്ക് അധികാരം ഇല്ലെന്നിരിക്കെയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്”-കനിമൊഴി പറഞ്ഞു.

ജനാധിപത്യ വിരുദ്ധമായ കാര്യങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന സമയമാണിത്. ഇനിയും ഇത്തരം പ്രവർത്തനങ്ങളെ അംഗീകരിക്കാനാവില്ല. ഇതിന് പരിഹാരം കണ്ടേ മതിയാകൂ. ഹിന്ദു രാഷ്‌ട്രീയമായി ഇന്ത്യയെ മാറ്റാനുള്ള നീക്കത്തെ ശക്‌തമായി ചെറുക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ ജനവിധി ഉണ്ടാകുമെന്നും തമിഴ്‌നാട്ടിൽ ഡിഎംകെ തൂത്തുവാരുമെന്നും കനിമൊഴി കൂട്ടിച്ചേർത്തു.

Most Read: ശ്രീനിവാസൻ കൊലക്കേസ്; രണ്ടു ദിവസത്തിനകം എൻഐഎക്ക് കൈമാറാൻ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE