വിവരാവകാശ കമ്മീഷൻ നിയമനം; പട്ടിക തിരിച്ചയച്ചത് വിജിലൻസ് റിപ്പോർട് ഇല്ലാത്തതിനാൽ- ഗവർണർ

സംസ്‌ഥാന വിവരാവകാശ കമ്മീഷണർമാരായി മൂന്ന് പേരെ ശുപാർശ ചെയ്‌തുകൊണ്ട്‌ സർക്കാർ സമർപ്പിച്ച പട്ടികയാണ് ഗവർണർ ഇന്ന് മടക്കിയയച്ചത്. നിയമനത്തിനെതിരെ പരാതികൾ ഉയർന്ന സാഹചര്യത്തിൽ ആയിരുന്നു നടപടി.

By Trainee Reporter, Malabar News
governor
Ajwa Travels

തിരുവനന്തപുരം: വിവരാവകാശ കമ്മീഷൻ സ്‌ഥാനത്തേക്ക് സർക്കാർ സമർപ്പിച്ച അംഗങ്ങളുടെ പട്ടിക തിരിച്ചയച്ചതിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ സമർപ്പിച്ച പട്ടികയിൽ ഉള്ളവർ നോൺ ഒഫീഷ്യൽസാണ്. നോൺ ഒഫീഷ്യൽസ് ആകുമ്പോൾ വിജിലൻസ് റിപ്പോർട് വേണമെന്നാണ് നിയമം. ഇവിടെ വിജിലൻസ് റിപ്പോർട് ഉണ്ടായിരുന്നില്ല. അതിനാലാണ് പട്ടിക തിരിച്ചയച്ചത്. അത് സാധാരണ നടപടിയാണെന്നും ഗവർണർ വ്യക്‌തമാക്കി.

കോടതി നിർദ്ദേശിച്ചതിന് അനുസരിച്ചാണ് നാല് സർവകലാശാല വിസിമാർക്ക് ഹിയറിങ് നടത്തിയത്. തുടർനടപടികൾക്ക് സമയമെടുക്കും. ഓപ്പൺ യൂണിവേഴ്‌സിറ്റി വിസിയുടെ രാജി സ്വീകരിച്ചോ എന്ന ചോദ്യത്തിന് ഇപ്പോൾ അതിൽ പ്രതികരിക്കേണ്ട സമയം അല്ലെന്നായിരുന്നു ഗവർണറുടെ മറുപടി.

സംസ്‌ഥാന വിവരാവകാശ കമ്മീഷണർമാരായി മൂന്ന് പേരെ ശുപാർശ ചെയ്‌തുകൊണ്ട്‌ സർക്കാർ സമർപ്പിച്ച പട്ടികയാണ് ഗവർണർ ഇന്ന് മടക്കിയയച്ചത്. നിയമനത്തിനെതിരെ പരാതികൾ ഉയർന്ന സാഹചര്യത്തിൽ ആയിരുന്നു നടപടി. സ്വകാര്യ കോളേജിൽ നിന്ന് വിരമിച്ച രണ്ട് അധ്യാപക സംഘടനാ നേതാക്കളെയും ഒരു മാദ്ധ്യമ പ്രവർത്തകനെയും കമ്മീഷണർമാരായി നിയമിക്കണമെന്നാണ് സർക്കാർ ശുപാർശ ചെയ്‌തത്‌.

സുപ്രീം കോടതി വ്യവസ്‌ഥകൾ ലംഘിച്ചും ഉയർന്ന യോഗ്യതയുള്ള അപേക്ഷകരെ ഒഴിവാക്കിയും നിയമനം നടത്താനുള്ള സർക്കാർ ശുപാർശ പുനഃപരിശോധനക്ക് വിധേയമാക്കണമെന്ന് ഗവർണർക്ക് പരാതി ലഭിച്ചിരുന്നു. അർധ ജുഡീഷ്യൽ അധികാരമുള്ള വിവരാവകാശ കമ്മീഷനിൽ കാര്യക്ഷമമായും നീതിപൂർവമായും പ്രവർത്തിക്കാൻ യോഗ്യതയുള്ളവരെ നിയമിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.

നിയമം, സയൻസ് ആൻഡ് ടെക്‌നോളജി, മാനേജ്‍മെന്റ്, ജേർണലിസം, സാമൂഹിക സേവനം, ഭരണരംഗം എന്നീ മേഖലകളിൽ മികച്ച പ്രാവീണ്യം നേടിയവരായിരിക്കണം ഈ പദവിയിലേക്ക് പരിഗണിക്കപ്പെടേണ്ടത് എന്നാണ് വ്യവസ്‌ഥ. മൂന്ന് വർഷമാണ് വിവരാവകാശ കമ്മീഷണർമാരുടെ കാലാവധി.

അതിനിടെ, ഓപ്പൺ സർവകലാശാല വിസി മുബാറക് പാഷ ഗവർണർക്ക് രാജിക്കത്ത് കൈമാറി. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം നാല് വിസിമാർക്ക് അവരുടെ ഭാഗം പറയാൻ രാജ്ഭവനിൽ ഹിയറിങ് വെച്ചിരുന്നു. അതിന് കാത്ത് നിൽക്കാതെ കഴിഞ്ഞ ദിവസമാണ് മുബാറക് പാഷ രാജിക്കത്ത് നൽകിയത്. അതേസമയം, കാലിക്കറ്റ്, സംസ്‌കൃത, ഡിജിറ്റൽ സർവകലാശാല വിസിമാർ ഹിയറിങ്ങിൽ പങ്കെടുത്തു.

കെടിയു വിസി ഡോ. രാജശ്രീയെ യുജിസി യോഗ്യത ഇല്ലാത്തതിന്റെ പേരിൽ സുപ്രീം കോടതി പുറത്താക്കിയതിന് പിന്നാലെയാണ് ഗവർണർ മറ്റു 11 വിസിമാർക്കെതിരെ നടപടി തുടങ്ങിയത്. ഇതിൽ അവശേഷിക്കുന്ന നാലുപേർക്കെതിരെയാണ് രാജ്ഭവൻ നീക്കം.

കാലിക്കറ്റ് വിസി നിയമനത്തിന്റെ സേർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയെ ഉൾപ്പെടുത്തിയതും, സംസ്‌കൃത സർവകലാശാലയിൽ പാനലിന് പകരം ഒരു പേര് മാത്രം സമർപ്പിച്ചതും ഓപ്പൺ, ഡിജിറ്റൽ സർവകലാശാലകളിൽ വിസിമാരെ സർക്കാർ നേരിട്ട് നിയമിച്ചതുമാണ് വിസി പദവി അയോഗ്യമാകാൻ കാരണമായി ചൂണ്ടിക്കാട്ടി ഗവർണർ കോടതി നിർദ്ദേശ പ്രകാരം ഹിയറിങ് നടത്തുന്നത്.

Most Read| ഡെൽഹിയിൽ എഎപിക്ക് നാല് സീറ്റ്, കോൺഗ്രസിന് മൂന്ന്- ധാരണയായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE