ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ; റെക്കോർഡ് തകർക്കാൻ ഘാന സ്വദേശി

ജീവിച്ചിരിക്കുന്നവരിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ വ്യക്‌തിയുടെ നീളം എട്ട് അടി 2.8 ഇഞ്ചാണ്. തുർക്കി സ്വദേശിയായ 40കാരൻ സുൽത്താൻ കോസെന്റെ പേരിലാണ് ഈ റെക്കോർഡ്. ഈ റെക്കോർഡാണ് സുലൈമാൻ അബ്‌ദുൾ തിരുത്തിക്കുറിക്കാൻ ഒരുങ്ങുന്നത്.

By Trainee Reporter, Malabar News
The tallest man in the world; Ghana man to break record
സുലൈമാൻ അബ്‌ദുൾ സാലിഹ്
Ajwa Travels

മൂന്ന് മാസം കൂടുമ്പോൾ ഉയരം വെക്കുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ? എന്നാൽ അങ്ങനെ ഒരാൾ നമ്മുടെ ലോകത്ത് ഉണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ എന്ന റെക്കോർഡ് തകർക്കാൻ ഒരുങ്ങുകയാണ് ആഫ്രിക്കൻ രാജ്യമായ ഘാനയിൽ നിന്നുള്ള യുവാവ്. 29 കാരനായ സുലൈമാൻ അബ്‌ദുൾ സാലിഹ് ആണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ എന്ന റെക്കോർഡ് തിരുത്താൻ ഒരുങ്ങുന്നത്.

തന്റെ ഉയരം ഒമ്പത് അടി ആറ് ഇഞ്ച് എത്തിയതായി വടക്കൻ ഘാനയിലെ ഒരു പ്രാദേശിക ആശുപത്രി തന്നോട് പറഞ്ഞുവെന്ന് സുലൈമാൻ അബ്‌ദുൾ വ്യക്‌തമാക്കി. താൻ മൂന്ന് മാസം കൂടുമ്പോൾ ഉയരം വെക്കുകയാണെന്നും തനിക്കാണ് റെക്കോർഡ് നൽകേണ്ടതെന്നും സുലൈമാൻ അബ്‌ദുൾ പറയുന്നു.

ജീവിച്ചിരിക്കുന്നവരിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ വ്യക്‌തിയുടെ നീളം എട്ട് അടി 2.8 ഇഞ്ചാണ്. തുർക്കി സ്വദേശിയായ 40കാരൻ സുൽത്താൻ കോസെന്റെ പേരിലാണ് ഈ റെക്കോർഡ്. ഈ റെക്കോർഡാണ് സുലൈമാൻ അബ്‌ദുൾ തിരുത്തിക്കുറിക്കാൻ ഒരുങ്ങുന്നത്.

സുലൈമാന് വർഷങ്ങൾക്ക് മുമ്പ് ജൈഗാന്റിസം എന്ന അസുഖം ബാധിച്ചിരുന്നതായാണ് റിപ്പോർട്. ഇക്കാരണത്താൽ സുലൈമാൻ അബ്‌ദുൾ അമിതമായി വളർന്നു. എല്ലാ മാസവും ഡോക്‌ടറുടെ അടുത്ത് ചികിൽസക്കായി സുൽത്താൻ പോവാറുണ്ട്. ഓരോ തവണ വരുമ്പോഴും സുൽത്താന്റെ ഉയരം വർധിക്കുകയാണ്. ഇത്തരമൊരു സംഭവം വിചിത്രമാണെന്നാണ് നഴ്‌സുമാരും ഡോക്‌ടർമാരും പറയുന്നത്.

22 വയസ് ഉള്ളപ്പോൾ അക്രയിൽ താമസിക്കുമ്പോഴാണ് സുലൈമാന് അനിയന്ത്രിതമായി ഉയരം വെക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഒരു ദിവസം തന്റെ നാവ് വളരെയധികം വളരുന്നതായി സുലൈമാന് അനുഭവപ്പെട്ടിരുന്നു. നാവ് വായിൽ ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും അത് കാരണം ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്നും സുൽത്താൻ പറഞ്ഞിരുന്നു.

പിന്നാലെയാണ് നാവ് മാത്രമല്ല, ശരീരത്തിലെ എല്ലാ ഭാഗങ്ങളും വളരുന്നുണ്ടെന്ന് സുൽത്താൻ മനസിലാക്കിയത്. ഇതോടെ ഡോക്‌ടറുടെ അടുത്ത് എത്തുകയായിരുന്നു. സുലൈമാന് നട്ടെല്ലിന് വളവ് ഉണ്ടാക്കുന്ന മാർഫാൻ സിൻഡ്രോം എന്ന അസുഖം ഉണ്ട്. ഇത് ഒരു ജനിതക രോഗമാണ്. ഇതുമൂലമാണ് ശരീരഭാഗങ്ങൾ അസാധാരണമായി വളരുന്നത്. കൂടുതൽ ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകുമ്പോൾ, അത് ഹൃദയത്തിലും പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. വളർച്ച തടയാൻ തലച്ചോറിനെ ഓപ്പറേഷൻ ചെയ്യേണ്ടി വരുമെന്നും ഡോക്‌ടർമാർ പറഞ്ഞിരുന്നു.

അതേസമയം, സുലൈമാന്റെ ഉയരം അളക്കാൻ നഴ്‌സുമാരും ബുദ്ധിമുട്ട് നേരിടുകയാണ്. ഭിത്തിയിൽ നിന്ന് നീളം അളക്കാൻ കഴിയാത്ത സഹചര്യമാണ്. സുൽത്താന്റെ നീളം അളക്കാൻ സാധിക്കുന്ന തരത്തിലുള്ള കെട്ടിടം പ്രദേശത്ത് കണ്ടെത്താൻ അവർക്ക് സാധിച്ചില്ല. നിലവിൽ ടേപ്പ് ഉപയോഗിച്ചാണ് സുൽത്താന്റെ ഉയരം അളക്കുന്നത്.

Most Read: നോട്ട് നിരോധനം ശരിവെച്ചു സുപ്രീം കോടതി വിധി; കേന്ദ്ര സർക്കാരിന് ആശ്വാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE