കോവിഡ് വ്യാപനം; ട്വന്റി-20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് ഹസ്സി

By Staff Reporter, Malabar News
മൈക്ക് ഹസ്സി
മൈക്ക് ഹസ്സി
Ajwa Travels

സിഡ്നി: രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ട്വന്റി-20 ലോകകപ്പിന്റെ വേദി ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് മുൻ ഓസ്ട്രേലിയൻ താരവും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് ബാറ്റിങ് കോച്ചുമായ മൈക്ക് ഹസ്സി. ഇന്ത്യയിൽ കോവിഡ് കേസുകൾ ഉയരുന്നത് വിദേശ ടീമുകൾക്ക് ഇന്ത്യയിലേക്ക് വരുന്നതിൽ അസ്വസ്‌തതയും ഭയവുമുണ്ടാക്കുമെന്ന് ഹസ്സി ചൂണ്ടിക്കാട്ടി.

‘ഇന്ത്യയിൽ ലോകകപ്പ് കളിക്കുക ബുദ്ധിമുട്ടായിരിക്കും. ഐപിഎല്ലിൽ എട്ടു ടീമുകൾ മാത്രമുണ്ടായിട്ടും ടൂർണമെന്റ് മാറ്റിവെക്കേണ്ടി വന്നു. എന്നാൽ ലോകകപ്പിൽ അതിലും കൂടുതൽ ടീമുകളുണ്ടാകും. കൂടുതൽ മൽസരവേദികളും വേണ്ടിവരും. അതു പല നഗരങ്ങളിലുമായിരിക്കും. പല ക്രിക്കറ്റ് ബോർഡുകൾക്കും ഇന്ത്യയിൽ പോയി കളിക്കുക എന്നത് അസ്വസ്‌തതയുണ്ടാക്കുന്ന കാര്യമാണ്. ഹസ്സി വ്യക്‌തമാക്കി.

കൂടാതെ ലോകകപ്പിനായി യുഎഇ പോലുള്ള മറ്റു വേദികൾ നോക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഐപിഎല്ലിന്റെ ഭാഗമായി ഇന്ത്യയിലുണ്ടായിരുന്നപ്പോൾ ഹസ്സിയ്‌ക്ക് കോവിഡ് ബാധിച്ചിരുന്നു.

അതേസമയം ട്വന്റി-20 ലോകകപ്പിന്റെ വേദി മാറ്റുന്നതുമായി ബന്ധപ്പെട്ട് ഐസിസിയുടെ അന്തിമ തീരുമാനം ജൂലൈയിലാവും ഉണ്ടാവുക.

Read Also: പഴയ സൗഹൃദവുമായി താരങ്ങൾ വീണ്ടും; ‘ഫ്രണ്ട്‌സ് റീയൂണിയൻ’ ട്രെയ്‌ലർ എത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE