പഴയ സൗഹൃദവുമായി താരങ്ങൾ വീണ്ടും; ‘ഫ്രണ്ട്‌സ് റീയൂണിയൻ’ ട്രെയ്‌ലർ എത്തി

By Team Member, Malabar News
friends
Ajwa Travels

ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ സീരീസായ ‘ഫ്രണ്ട്‌സ്’ലെ താരങ്ങൾ വീണ്ടും അണിനിരക്കുന്ന ‘ഫ്രണ്ട്‌സ് റീയൂണിയൻ’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഏറെ ആകാംക്ഷയോടെയാണ് ഫ്രണ്ട്‌സ് റീയൂണിയനെ പ്രേക്ഷകർ സ്വീകരിക്കാൻ ഒരുങ്ങുന്നത്. മെയ് 27 മുതല്‍ എച്ച്ബിഒ മാക്‌സിലാണ്  ‘ഫ്രണ്ട്സ് റീയൂണിയന്‍’  പ്രക്ഷേപണം ചെയ്യുക.

ഫ്രണ്ട്സിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറിയ മാത്യു പെറി, മാറ്റ് ലേബ്ളാങ്ക്, ജെന്നിഫർ ആനിസ്‌റ്റൺ, ഡേവിഡ് ഷ്വിമ്മർ, കോർട്ടനി കോക്‌സ്, ലിസ കുഡ്രൊ തുടങ്ങിയ താരങ്ങളെല്ലാം ഇതില്‍ അണിനിരക്കുന്നുണ്ട്. 1994 മുതൽ 2004 വരെയാണ് ഫ്രണ്ട്‌സ് സംപ്രേക്ഷണം ചെയ്‌തത്‌. സുഹൃത്തുക്കളായ ആറ് യുവതീയുവാക്കളുടെ ജീവിതം നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ച  ഫ്രണ്ട്‌സ് 236 എപ്പിസോഡുകളായാണ് പുറത്തിറങ്ങിയത്.

ഒരു കാലത്ത് ആരാധകർക്കിടയിൽ തരംഗം സൃഷ്‌ടിച്ച ഫ്രണ്ട്‌സ് ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള പ്രേക്ഷകർ ഓൺലൈനിലൂടെ ആസ്വദിക്കുന്നുണ്ട്. ഈ അടുത്ത കാലത്താണ് ഫ്രണ്ട്‌സ് റീയൂണിയനിലൂടെ താരങ്ങൾ വീണ്ടും ഒന്നിക്കുവെന്ന വാർത്തകൾ വന്നത്.

Read also : ടൊവിനോയുടെ ‘കള’ ഒടിടി റിലീസിന്; ആമസോണിലൂടെ ഉടനെത്തുമെന്ന് താരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE