ടൊവിനോയുടെ ‘കള’ ഒടിടി റിലീസിന്; ആമസോണിലൂടെ ഉടനെത്തുമെന്ന് താരം

By Staff Reporter, Malabar News
kala movie
Ajwa Travels

ടൊവിനോ തോമസിനെ നായകനാക്കി രോഹിത്ത് വിഎസ് സംവിധാനം ചെയ്‌ത ചിത്രം ‘കള ഒടിടിയിലൂടെ പ്രേക്ഷകർക്കരികിലേക്ക് എത്തുന്നു. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം എത്തുന്നത്. ടൊവിനോ തോമസ് തന്നെയാണ് ഈ വാർത്ത പങ്കുവെച്ചത്.

മികച്ച പ്രേക്ഷക-നിരൂപക പ്രശംസ ലഭിച്ച ‘കള’ മാർച്ചിലായിരുന്നു തിയേറ്ററിൽ റിലീസ് ചെയ്‌തത്‌. അവതരണ ശൈലികൊണ്ടും സംവിധാന മികവുകൊണ്ടും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. യദു പുഷ്‌പാകരന്‍, രോഹിത്ത് വിഎസ് എന്നിവരാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. അഘില്‍ ജോര്‍ജ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിൽ ദിവ്യ പിള്ള, സുമേഷ് മൂർ, ലാല്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ടൊവിനോയ്‌ക്ക് പരിക്കേറ്റിരുന്നു. സംഘട്ടന രംഗത്തിനിടെ വയറിനാണ് താരത്തിന് പരിക്കേറ്റത്. ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നാരദനാ’ണ് അണിയറയിൽ ഒരുങ്ങുന്ന ടൊവിനോയുടെ പുതിയ ചിത്രം. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്.

Read Also: ‘നിങ്ങളുടെ ബോസ് ഇതെല്ലാം കേൾക്കുമോ’? ഗഡ്‌കരിയോട് കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE