‘ഓപ്പറേഷൻ ഷവർമ’; പിഴയായി കിട്ടിയത് 36 ലക്ഷം രൂപ- ആരോഗ്യവകുപ്പ്

2022 ഏപ്രിൽ മുതൽ ഡിസംബർ വരെ 8224 സ്‌ഥാപനങ്ങളിൽ പരിശോധന നടത്തി. ഇതിൽ 36,42,500 രൂപയാണ് ആരോഗ്യവകുപ്പ് പിഴയായി ഈടാക്കിയത്.

By Trainee Reporter, Malabar News
'Operation Shawarma'; 36 lakh rupees was received as fine - health department
Representational Image
Ajwa Travels

തിരുവനന്തപുരം: ‘ഓപ്പറേഷൻ ഷവർമ’യുടെ ഭാഗമായി സംസ്‌ഥാന വ്യാപകമായി ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ 36 ലക്ഷം രൂപ പിഴ ഈടാക്കിയതായി സർക്കാർ അറിയിച്ചു. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് ആരോഗ്യവകുപ്പ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. സംസ്‌ഥാനത്ത്‌ തുടർച്ചയായി ഭക്ഷ്യവിഷബാധ റിപ്പോർട് ചെയ്‌ത സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് വ്യാപകമായി പരിശോധന നടത്തിയത്.

ഓപ്പറേഷൻ ഷവർമയുടെ ഭാഗമായി 36,42,500 രൂപയാണ് ആരോഗ്യവകുപ്പ് പിഴ ഈടാക്കിയത്. 2022 ഏപ്രിൽ മുതൽ ഡിസംബർ വരെ 8224 സ്‌ഥാപനങ്ങളിൽ പരിശോധന നടത്തി. 2023 ജനുവരി ഒന്ന് മുതൽ 6689 സ്‌ഥാപനങ്ങളിൽ പരിശോധന നടത്തി. പരിശോധനയിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 317 സ്‌ഥാപനങ്ങൾ പൂട്ടിയതായും, 834 സ്‌ഥാപനങ്ങൾക്ക്‌ നോട്ടീസ് നൽകിയതായും ആരോഗ്യമന്ത്രി വ്യക്‌തമാക്കി.

ഷവർമയിൽ നിന്നും ഭക്ഷ്യവിഷബാധ റിപ്പോർട് ചെയ്യുന്നത് കൂടിയതോടെ സംസ്‌ഥാനത്ത്‌ ഷവർമ നിർമാണത്തിൽ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പച്ചമുട്ട കൊണ്ട് ഉണ്ടാക്കുന്ന മയോണൈസ് ഉൽപ്പാദനം, സംഭരണം, വിൽപ്പന എന്നിവ നിരോധിച്ചു കൊണ്ടുള്ള ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്.

Most Read: കോഴിമുട്ട മയോണൈസ് അപകടകരം; നിരോധിച്ചും പകരം നിർദ്ദേശമിറക്കിയും ആരോഗ്യവകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE