‘ഓര്‍മ്മയിലൊരു ഊഞ്ഞാല്‍’ അരങ്ങിലെ താരങ്ങളുടെ പുതുവര്‍ഷ സമ്മാനം

By Desk Reporter, Malabar News
Ormayiloru Oonjal
Ajwa Travels

കട്ടപ്പനയിലെ ചങ്ങാതിക്കൂട്ടമായ ‘അരങ്ങിലെ താരങ്ങള്‍’ അണിയിച്ചൊരുക്കിയ സംഗീത ആല്‍ബമാണ് ഓര്‍മ്മയിലൊരു ഊഞ്ഞാല്‍. കഴിഞ്ഞ പ്രളയകാലം മുതല്‍ കലകൊണ്ട് കൊണ്ട് വയറു നിറയ്ക്കാന്‍ കഴിയാത്ത കലാകാരന്മാര്‍, മലയാളി മനസ്സുകളെ ഓണക്കാല ഓര്‍മ്മകളിലൂടെ വഴിനടത്തി മനസ്സ് നിറയ്ക്കാന്‍ ഒരുക്കിയതാണ് ഈ സംഗീത ആല്‍ബം.

കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി പ്രളയവും, പ്രകൃതിദുരന്തങ്ങളും, തുടര്‍ന്ന് കടന്നു വന്ന കൊറോണയും കൂടി കേരളക്കരയുടെ ഓണം എന്ന വികാരത്തെ ഓര്‍മ്മകളില്‍ മാത്രമാക്കുന്ന അവസ്ഥയിലെത്തിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ ലോകമാകമാനമുള്ള എല്ലാ മലയാളികള്‍ക്കും കോവിഡ് അതിജീവന പ്രവര്‍ത്തകര്‍ക്കും വേണ്ടി ഞങ്ങള്‍ കുറച്ച് കലാ പ്രേമികള്‍ സമര്‍പ്പിക്കുന്ന ഓണ സമ്മാനമാണ് ‘ഓര്‍മ്മയിലൊരു ഊഞ്ഞാല്‍’ എന്ന ആല്‍ബം. ആല്‍ബത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനറായും, മേക്കപ്പ്മാനായും പ്രവര്‍ത്തിച്ച ജയരാജ് കട്ടപ്പന പറഞ്ഞു.

പത്ത് അംഗങ്ങള്‍ മാത്രമുള്ള ഒരു ചെറിയ കൂട്ടായ്മയുടെ പേരാണ് ‘അരങ്ങിലെ താരങ്ങള്‍’. ആ കൂട്ടായ്മയുടെ സൗഹൃദ സംഭാഷണങ്ങള്‍ക്കിടയില്‍ രൂപം കൊണ്ട ആശയമാണ് ഓര്‍മ്മയിലൊരു ഊഞ്ഞാല്‍. ഞങ്ങള്‍ കലാകാരന്മാര്‍ ഗുരുതര പ്രതിസന്ധികളെ നേരിടുന്ന കാലമാണെങ്കിലും ഓര്‍മ്മയിലൊരു ഊഞ്ഞാലിനെ മനോഹരമായ ഒരു സംഗീത ആല്‍ബമാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ഈ പരിശ്രമത്തെ എല്ലാ മലയാളികളും ഏറ്റെടുക്കും എന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. വരികള്‍ക്ക് ദൃശ്യവിരുന്ന് ഒരുക്കിയ ജാക്‌സണ്‍ തോമസ് പറഞ്ഞു നിറുത്തി.

വിഷ്ണുപ്രസാദ് (കീബോര്‍ഡ്), ബിനോ കട്ടപ്പന (പുല്ലാങ്കുഴല്‍), ബ്ലസണ്‍ (ബേസ് ഗിറ്റാര്‍) എന്നിവരാണ് ഇതിലെ ഗാനത്തിന് ഓര്‍ക്കസ്‌ട്രേഷന്‍ നല്‍കിയത്. ബിജു തോമസ്, ടൈറ്റില്‍സും, ലത സുഭാഷ് കൊറിയോഗ്രാഫിയും അഞ്ജു ജയരാജ് വസ്ത്രാലങ്കാരവും നിര്‍വ്വഹിച്ചു. ആല്‍ബം ഇവിടെ കാണാം

ഹൈറേഞ്ചിലെ കട്ടപ്പനക്കു സമീപമുള്ള വെള്ളിലാംകണ്ടം എന്ന ഗ്രാമത്തിന്റെ മനോഹാരിത ക്യാമറയില്‍ പകര്‍ത്തിയത് ഷൈജു ശിവനാണ്. അനു രഞ്ജിത്തിന്റെ വരികള്‍ക്ക് ജിക്‌സണ്‍ തോമസ് ഈണമിട്ട് അജേഷ്, ജിക്‌സണ്‍, അശ്വതി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ചതാണ് ഗാനം. കലാസംവിധാനം ലെനിന്‍ കട്ടപ്പന.

കട്ടപ്പന ഗ്രാമഫോണ്‍ റിക്കോര്‍ഡിംഗ് സ്റ്റുഡിയോയിലൂടെ, ദീപു തോമസ് സംഗീത മിശ്രണം നിര്‍വ്വഹിച്ചിരിക്കുന്നു. ഷൈലജ,.അമൃത, അലന്‍സിയ, കാര്‍ത്തിക, ഐശ്വര്യ എന്നിവര്‍ക്കൊപ്പം മാസ്റ്റര്‍ ദത്താത്രേയന്‍, ആകാശ്, ബേബി ശ്രദ്ധ എന്നിവരും ഈ ആല്‍ബത്തില്‍ വേഷമിട്ടിരിക്കുന്നു. സൂഫിയും സുജാതയും എന്ന സിനിമയിലെ അസിസ്റ്റന്റ് എഡിറ്ററായ അനന്ദു ചോതിയാണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശസ്ത സിനിമാ നിര്‍മ്മാണ കമ്പനിയായ ​ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ യൂട്യൂബ് ചാനലാണ് ആല്‍ബം പുറത്തിറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE