സംസ്‌ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്‌റ്റേഷനായി ഒറ്റപ്പാലം; പുരസ്‌കാരം സമ്മാനിച്ചു

By News Desk, Malabar News

പാലക്കാട്: കഴിഞ്ഞവര്‍ഷം കേരളത്തിലെ ഏറ്റവും മികച്ച സ്‌റ്റേഷനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്ത ഒറ്റപ്പാലം പോലീസ് സ്‌റ്റേഷന് ഡിജിപി അനില്‍ കാന്ത് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു. നിലവിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസർ വി ബാബുരാജ്, കഴിഞ്ഞവര്‍ഷം സ്‌റ്റേഷന്‍ ഹൗസ് ഓഫിസർമാര്‍ ആയിരുന്ന ജയേഷ് ബാലന്‍, എം സുജിത്ത് എന്നിവര്‍ പോലീസ് ആസ്‌ഥാനത്ത് നടന്ന ചടങ്ങില്‍ ബഹുമതി ഏറ്റുവാങ്ങി.

സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ സ്വീകരിച്ച നടപടി, കേസുകളിലെ അന്വേഷണ പുരോഗതി, പരാതി പരിഹാരം, പരാതിക്കാരോടുളള നല്ല പെരുമാറ്റം, ക്രമസമാധാനപാലനം, കുറ്റകൃത്യങ്ങള്‍ തടയാനുളള നടപടികള്‍ എന്നിവയിലെ മികവും മറ്റ് ജനക്ഷേമ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് ഒറ്റപ്പാലം പോലീസ് സ്‌റ്റേഷന്‍ പുരസ്‌കാരത്തിന് അര്‍ഹമായത്.

2021ല്‍ രജിസ്‌റ്റര്‍ ചെയ്‌ത 828 കേസുകളില്‍ ഭൂരിഭാഗത്തിലും അതിവേഗം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥര്‍ക്കായി. അതീവ പ്രാധാന്യമുളള കൊലപാതകക്കേസുകള്‍, പോക്‌സോ കേസുകള്‍ എന്നിവയിലുള്‍പ്പടെ കുറ്റവാളികളെ അറസ്‌റ്റ് ചെയ്‌ത് 90 ദിവസത്തിനുളളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞതും നേട്ടമായി. ഒറ്റപ്പാലം മുനിസിപ്പാലിറ്റി, ലക്കിടിപേരൂര്‍, അമ്പലപ്പാറ, വാണിയംകുളം, അനങ്ങനടി പഞ്ചായത്തുകള്‍ എന്നിവ ഉള്‍പ്പെടുന്ന സ്‌റ്റേഷന്‍ പരിധിയിലെ മികച്ച ക്രമസമാധാനപാലനം, പൊതുജനസേവനം എന്നിവയും അവാര്‍ഡിന് പരിഗണിക്കപ്പെട്ടു.

പോലീസ് സ്‌റ്റേഷന്റെയും പരിസരത്തിന്റെയും ശുചിത്വം, അടിസ്‌ഥാന സൗകര്യങ്ങള്‍, സ്‌റ്റേഷന്‍ റെക്കോഡുകളുടെ പരിപാലനം എന്നീ മാനദണ്ഡങ്ങളിലും ഒറ്റപ്പാലം സ്‌റ്റേഷന്‍ മികച്ച നിലവാരം പുലര്‍ത്തി. സ്‌ത്രീ സൗഹൃദ, ശിശുസൗഹൃദ സ്‌റ്റേഷനായ ഒറ്റപ്പാലം പോലീസ് സ്‌റ്റേഷനില്‍ അഞ്ച് വനിതാ ഉദ്യോഗസ്‌ഥരുള്‍പ്പെടെ 53 പേര്‍ ജോലിനോക്കുന്നു. നിലവിലെ എസ്‌എച്ച്‌ഒ വി ബാബുരാജിന് പുറമെ ട്രെയിനിങ്ങിനായി എത്തിയ എഎസ്‌പി ടികെ വിഷ്‌ണു പ്രദീപ്, ഇൻസ്‌പെക്‌ടർമാരായ എം സുജിത്ത്, ജയേഷ് ബാലന്‍ എന്നിവരാണ് 2021ല്‍ സ്‌റ്റേഷന്‍ ചുമതല വഹിച്ചിരുന്നവര്‍.

Most Read: സ്വപ്‌നയുടെ വെളിപ്പെടുത്തൽ; സംസ്‌ഥാനത്ത് വ്യാപക പ്രതിഷേധം തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE