സ്വപ്‌നയുടെ വെളിപ്പെടുത്തൽ; സംസ്‌ഥാനത്ത് വ്യാപക പ്രതിഷേധം തുടരുന്നു

By News Desk, Malabar News
Representational Image

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിൽ സംസ്‌ഥാനത്ത് ഇന്നും പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തുന്ന മാർച്ചിനിടെ പലയിടത്തും സംഘർഷമുണ്ടായി. കോഴിക്കോടും കണ്ണൂരും കൊച്ചിയിലും പ്രതിഷേധകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കാസർഗോഡ് പ്രതിഷേധകർ കളക്‌ടറേറ്റിലേക്ക് ബിരിയാണി ചെമ്പ് വലിച്ചെറിഞ്ഞു. ജില്ലാ കേന്ദ്രങ്ങളിലേക്കാണ് യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്.

കൊല്ലത്ത് കോൺഗ്രസ് ആർവൈഎഫ് മാർച്ചിനിടെ പോലീസ് ലാത്തി ചാർജ് നടത്തി. പോലീസുകാരനും ആർവൈഎഫ് പ്രവർത്തകനും പരിക്കേറ്റു. കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംസ്‌ഥാന വ്യാപകമായി ഇന്നലെ നടന്ന പ്രതിഷേധ പ്രകടനങ്ങൾക്കിടയിലും വ്യാപക സംഘർഷമുണ്ടായിരുന്നു.

കണ്ണൂരിൽ കളക്‌ടറേറ്റിലേക്ക് മാർച്ച് നടത്തുന്നതിന് മുൻപായി കെപിസിസി അധ്യക്ഷൻ സുധാകരന് പോലീസ് മുന്നറിയിപ്പ് നോട്ടീസ് നൽകി. മാർച്ചിൽ സംഘർഷമുണ്ടാകുന്നത് തടയണമെന്നും ഇല്ലെങ്കിൽ സുധാകരനെതിരെ നടപടിയുണ്ടാകുമെന്നും ആയിരുന്നു മുന്നറിയിപ്പ്.

കോടതിയിൽ മൊഴി നൽകിയതിന് സർക്കാർ പ്രതിയെ വിരട്ടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണ് മൊഴിയിലുള്ളത്. ഇനിയാരും മൊഴി കൊടുക്കാതിരിക്കാൻ സർക്കാർ പോലീസിനെ ഉപയോഗിക്കുകയാണ്. സത്യസന്ധൻ ആണെങ്കിൽ ഇങ്ങനെയാണോ നേരിടേണ്ടത്. മൊഴിക്കെതിരെ മുഖ്യമന്ത്രി നിയമമാർഗം ഉപയോഗിക്കാത്തത് അതിശയകരമാണെന്നും സതീശൻ പറഞ്ഞു.

Most Read: പെഗാസസിനെ ബ്ളാക്ക് ലിസ്‌റ്റിൽ നിന്ന് നീക്കണം; യുഎസിന് മേൽ സമ്മർദ്ദവുമായി ഇസ്രയേൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE