ഇടുക്കി മെഡിക്കൽ കോളേജിൽ ഓക്‌സിജൻ ജനറേറ്റർ പ്രവർത്തനം ആരംഭിച്ചു

By Staff Reporter, Malabar News
idukki-medical
Ajwa Travels

ഇടുക്കി: ജില്ലയിലെ സർക്കാർ മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ജനറേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. കോവിഡ് ബാധിതര്‍ക്ക് ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡിഒസിഎസ് 200 മോഡൽ ജനറേറ്റർ പ്രവർത്തനം തുടങ്ങിയത്.

അന്തരീക്ഷത്തില്‍ നിന്ന് ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കുന്ന സംവിധാനമാണിത്. ഒരു മിനുട്ടില്‍ 200 ലിറ്റർ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷിയാണ് ഈ ജനറേറ്ററിനുള്ളത്. 41 സിലിണ്ടറുകളില്‍ നിറയ്‌ക്കാവുന്ന ഓക്‌സിജന് തുല്യമായ അളവില്‍ ഓരോ ദിവസവും ഉൽപാദിപ്പിക്കാനാകും.

അന്തരീക്ഷവായുവില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഓക്‌സിജന്‍ കേന്ദ്രീകൃത ശൃംഖലയിലൂടെ ആശുപത്രിയുടെ വിവിധ വിഭാഗങ്ങളില്‍ എത്തിക്കാന്‍ കഴിയും. ആശുപത്രിയിലെ കോവിഡ് രോഗികൾക്ക് ഏറെ ആശ്വാസം പകരുന്നതാണ് ജനറേറ്ററിന്റെ പ്രവർത്തനം.

വൈദ്യുതിവകുപ്പ് മന്ത്രി എംഎം മണി മെഡിക്കല്‍ കോളേജിന് അനുവദിച്ച കെഎസ്ഇബി യുടെ പ്രത്യേക തുകയില്‍ നിന്നും 49,50,000 രൂപ മുടക്കിയാണ് ഓക്‌സിജന്‍ ജനറേറ്റർ സ്‌ഥാപിച്ചത്‌.

Read Also: കോവിഡ് പ്രതിരോധം; വാർഡ് തല സമിതികൾ ഉടന്‍ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE