കോവിഡ് പ്രതിരോധം; വാർഡ് തല സമിതികൾ ഉടന്‍ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി

By Staff Reporter, Malabar News
pinarayi_vijayan
മുഖ്യമന്ത്രി പിണറായി വിജയൻ
Ajwa Travels

തിരുവനന്തപുരം: പഞ്ചായത്തുകൾ വാർഡ് തല സമിതികൾ രൂപീകരിക്കണമെന്നും വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കണമെന്നും വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്‌ചാത്തലത്തിൽ വിളിച്ചുചേർത്ത തദ്ദേശഭരണ ജനപ്രതിനിധികളുടെയും ഉദ്യോഗസ്‌ഥരുടെയും യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് രോഗികൾക്ക് ആവശ്യമായ സഹായം വാർഡ് തല കമ്മിറ്റികൾ ചെയ്യണമെന്നും അതിനായി സന്നദ്ധ പ്രവർത്തകരെ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആരോഗ്യസ്‌ഥിതി സമിതി കൃത്യമായി നിരീക്ഷിക്കണം. രോഗവ്യാപനം കണക്കിലെടുത്തു തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ കോവിഡ് ചികിൽസാ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് അനുയോജ്യമായ സ്‌ഥലം കണ്ടെത്താനും നിർദ്ദേശമുണ്ട്.

വീടുകൾ സന്ദർശിച്ച് കോവിഡ് വ്യാപനത്തെ കുറിച്ച് വാർഡ് തല നിരീക്ഷണസമിതി പൊതുവായ വിലയിരുത്തൽ നടത്തണം. കോവിഡ് വ്യാപനത്തിന്റെ ശരിയായ നില മനസിലാക്കി അതത് പഞ്ചായത്ത് തലത്തിൽ പരമാവധി എന്തൊക്കെ സേവനങ്ങളാണ് ചെയ്യേണ്ടതെന്ന് നോക്കി അവ ചെയ്യാൻ പഞ്ചായത്ത് ശ്രമിക്കണം. ജില്ലാ പഞ്ചായത്തിന്റെയോ, ഭരണകൂടത്തിന്റെയോ സഹായം ആവശ്യമുളള പ്രശ്‌നങ്ങൾ അവരുടെ ശ്രദ്ധയിൽ പെടുത്തുകയും വേണം.

കൂടാതെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അത് പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ശ്രദ്ധയിൽ വാർഡ് തല സമിതി കൊണ്ടുവരണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

മാത്രവുമല്ല പഞ്ചായത്ത് തലത്തിൽ മെഡിക്കൽ രംഗത്ത് ഉളളവരുടെ ലിസ്‌റ്റ് തയ്യാറാക്കണമെന്നും ആംബുലൻസിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാക്‌സിനേഷനിൽ വാർഡ് തല സമിതിയിലെ അംഗങ്ങൾക്ക് ആദ്യപരിഗണന നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം അതിർത്തിയിൽ നടക്കുന്ന വാക്‌സിനേഷൻ പ്രവർത്തനങ്ങൾ സംബന്ധിച്ച് ക്രമീകരണം ഉണ്ടാക്കണമെന്നും കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ മൃതദേഹം മറവുചെയ്യുന്നതിന് വേണ്ട സഹായവും പാലിക്കേണ്ട നടപടിക്രമങ്ങളും വാർഡ് തല സമിതികൾ ചെയ്‌തുകൊടുക്കണമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

Read Also: കോവിഡിനെ തുരത്താൻ ഗോമൂത്രം; വിചിത്ര വാദമുയർത്തി ബിജെപി എംഎല്‍എ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE