‘പർദ്ദ’ ധരിച്ച് പ്രലോഭനം ഒഴിവാക്കണം; പീഡനത്തിന് പരിഹാരം നിർദ്ദേശിച്ച് ഇമ്രാൻ ഖാൻ; വിവാദം

By News Desk, Malabar News
Ajwa Travels

ഇസ്‌ലാമാബാദ്: ലൈംഗിക അതിക്രമങ്ങൾ ഉയരുന്നതിന് കാരണം സ്‌ത്രീകളുടെ വസ്‌ത്ര ധാരണയെന്ന വിവാദ പ്രസ്‌താവനയുമായി പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സ്‌ത്രീകൾ ശരീരം മുഴുവൻ മൂടുന്ന വസ്‌ത്രം ധരിച്ച് പ്രലോഭനം ഒഴിവാക്കണമെന്നും ഇമ്രാൻ നിർദ്ദേശിച്ചു. സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ തടയാൻ സർക്കാർ എന്ത് നടപടിയെടുക്കുന്നു എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പർദ്ദ എന്ന ആശയം മുറുകെ പിടിക്കണം. പർദ്ദ പ്രലോഭനം ഒഴിവാക്കാനുള്ളതാണ് എന്നും ഇമ്രാൻ ഖാൻ പറഞ്ഞു. വിവാദ പ്രതികരണത്തിന് പിന്നാലെ രാജ്യത്തെ വനിതാവകാശ സംഘടനകൾ ഇമ്രാനെതിരെ രംഗത്തെത്തി.

അതേസമയം, വിശ്വാസികളായ പുരുഷൻമാരോട് അവരുടെ കണ്ണുകൾ നിയന്ത്രിക്കാനും സ്വകാര്യ ഭാഗങ്ങൾ കാക്കാനും പറയൂ എന്നായിരുന്നു ഇമ്രാന്റെ പ്രസ്‌താവനയോട് അദ്ദേഹത്തിന്റെ മുൻ ഭാര്യ ജെമിമ ഗോൾഡ്‌സ്‌മിത്തിന്റെ പ്രതികരണം. ഉത്തരവാദിത്വം പുരുഷനാണെന്നും അവർ കൂട്ടിച്ചേർത്തു.

Also Read: ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചാലും രോഗമുണ്ടാകാം; സുരക്ഷയിൽ വീഴ്‌ച വേണ്ട; മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE