പാലാ ജനറല്‍ ആശുപത്രിക്ക് കെഎം മാണിയുടെ പേര് നല്‍കും

By Desk Reporter, Malabar News
Pala General Hospital will be named after KM Mani
Ajwa Travels

തിരുവനന്തപുരം: പാലാ ജനറല്‍ ആശുപത്രിക്ക് മുന്‍ മന്ത്രി കെഎം മാണിയുടെ പേര് നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. നേരത്തെ പാലാ ബൈപാസ് റോഡിനും കെഎം മാണിയുടെ പേര് നൽകിയിരുന്നു.

കഴിഞ്ഞ വർഷം എൽഡിഎഫ് സർക്കാരാണ് ബൈപാസിന് മാണിയുടെ പേര് നല്‍കിയത്. ബൈപാസ് റോഡ് മാണിയുടെ സ്വപ്‌ന പദ്ധതിയായിരുന്നു. പാലാ പുലിയന്നൂര്‍ ജംഗ്ഷന്‍ മുതല്‍ കിഴതടിയൂര്‍ ജംഗ്ഷന്‍ വരെയുള്ള പാലാ ബൈപാസാണ് ‘കെഎം മാണി ബൈപ്പാസ് റോഡ്’ എന്ന് പേര് മാറ്റിയത്.

കെഎം മാണിയുടെ പാലായിലെ വീടിന് മുന്നിലൂടെയാണ് ബൈപാസ് കടന്നു പോകുന്നത്. ബൈപാസിന് വേണ്ടി അദ്ദേഹം സ്വന്തം വസ്‌തു സൗജന്യമായി വിട്ടു നല്‍കിയിരുന്നു. പാലാ നിയോജകമണ്ഡലം രൂപീകൃതമായ 1964 മുതല്‍ 2019ല്‍ മരിക്കുന്നത് വരെ പാലാ മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു കെഎം മാണി.

Most Read:  വിദേശത്ത് പോയി ജാമ്യം നേടുന്നത് പ്രോൽസാഹിപ്പിക്കില്ല; വിജയ് ബാബുവിനെതിരെ അപ്പീൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE