ധ്യാൻ-നീരജ്-അജു കൂട്ടുകെട്ടിന്റെ ‘പാതിരാ കുര്‍ബാന’; പുതിയ പോസ്‌റ്റർ പുറത്തിറങ്ങി

By Desk Reporter, Malabar News
Pathira Kurbana Movie

ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, അജു വർഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇറങ്ങുന്ന ‘പാതിരാ കുര്‍ബാന’ പുതിയ പോസ്‌റ്റർ പുറത്തിറക്കി. ക്രിസ്‌തുമസ്‌, ഈസ്‌റ്റർ കാലങ്ങളിൽ അർധരാത്രിയുള്ള ക്രൈസ്‌തവ വിശ്വാസികളുടെ പാതിരാ കുർബാനയെ ഓർമ്മിപ്പിക്കുന്നതാണ് പുതുതായി പുറത്തിറങ്ങിയ പോസ്‌റ്റർ.

നവാഗത സംവിധായകനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാതിരാ കുര്‍ബാന’. ഒട്ടനവധി ഹിറ്റ് സിനിമകളിൽ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുള്ള വിനയ് ജോസ് ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നതും വിനയ് തന്നെയാണ്.

ബ്ളൂലൈൻ മൂവീസിന്റെ ബാനറില്‍ റെനീഷ് കായകുളം, സുനീർ സുലൈമാൻ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിർമാണം. കഥ ധ്യാന്‍ ശ്രീനിവാസനാണ് എഴുതിയിരിക്കുന്നത്. അഖിൽ ജോർജ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ഷാന്‍ റഹ്‌മാനാണ് കൈകാര്യം ചെയ്യുന്നത്.

ചിത്രസംയോജനം-രതിൻ രാധാകൃഷ്‌ണൻ, കലാസംവിധാനം-അജയന്‍ മങ്ങാട്, മേക്കപ്പ്-ഹസൻ വണ്ടൂര്‍, വസ്‌ത്രാലങ്കാരം-സ്‌റ്റെഫി സേവ്യര്‍, പ്രൊജക്റ്റ് ഡിസൈനർ-രാജേഷ് തിലകം, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍-സജി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ-അരുൺ ഡി ജോസ്, വാർത്ത പ്രചരണം-പി ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിങ് – ഓൺപ്രൊ എന്റർടൈൻമെന്റ്സ്, പരസ്യകല- മാമിജോ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Pathira Kurbana Movie

അജു വർഗീസ്, വിശാഖ് സുബ്രഹ്‌മണ്യം, ധ്യാൻ ശ്രീനിവാസ് എന്നിവരുടെ ഉടമസ്‌ഥതയിലുള്ള ‘ഫെൻറ്റാസ്‌റ്റിക് ഫിലിംസ്’ ആണ്‌ ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. നർമത്തിനൊപ്പം ഹൊററിനും ഏറെ പ്രാധാന്യമുള്ള ചിത്രം മെയ് 25ന് ഷൂട്ടിങ് തുടങ്ങും. കണ്ണൂരും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം നടത്തുന്ന ചിത്രത്തിലെ നായികമാർ പുതുമുഖങ്ങളായിരിക്കും എന്നാണ് സൂചന.

പൂർണ്ണ വായനയ്ക്ക്

Most Read: ‘മോഹന്‍കുമാര്‍ ഫാന്‍സ്’ സിനിമയെ സംബന്ധിച്ചുള്ള ‘ഏപ്രിൽഫൂൽ’ തമാശ; വിശദീകരണവുമായി രാഹുൽ ഈശ്വർ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE