‘പിങ്കു’വിന്റെ ആരാധകനായി പെൻ​ഗ്വിൻ; വീഡിയോ വൈറൽ

By Desk Reporter, Malabar News
Penguin Loves Watching 'Pingu'_2020 Aug 29
Ajwa Travels

കാൻബറ: ആനിമേഷൻ പരമ്പരകളുടെ കട്ട ഫാൻസാണ് കുട്ടികൾ. ഇത്തരം പരമ്പരകളിലെ കഥാപാത്രങ്ങളുടെ പേരും പാട്ടും ഡയലോ​ഗുമെല്ലാം അവർക്കു കാണാപാഠമാണ്. ഇത്തരത്തിൽ കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ആനിമേഷൻ പരമ്പരകളിൽ ഒന്നാണ് ‘പിങ്കു’. കുട്ടികൾ ആനിമേഷൻ പരമ്പരകളുടെ ആരാധകരായി മാറുന്നത് സാധാരണ സംഭവമാണ്. എന്നാൽ ഒരു പെൻ​ഗ്വിൻ ആരാധകനായി എന്നു കേട്ടാലോ?! വിശ്വസിക്കാൻ തോന്നുന്നില്ലേ? എങ്കിൽ വിശ്വസിച്ചേ പറ്റൂ, സം​ഗതി സത്യമാണ്.

ഓസ്ട്രേലിയയിലെ പെർത്ത് മൃ​ഗശാലയിലാണ് ഇത്തരത്തിൽ ആനിമേഷൻ പരമ്പരയുടെ കട്ട ആരാധകനായ ഒരു പെൻ​ഗ്വിൻ ഉള്ളത്, പേര് പിയറി. കുട്ടികൾക്കുള്ള ആനിമേഷഷൻ പരമ്പരയായ ‘പിങ്കു’വിന്റെ ആരാധകനാണ് പിയറി. വംശനാശഭീഷണി നേരിടുന്ന നോർത്തേൺ റോക്ക്‌ഹോപ്പർ പെൻ‌ഗ്വിൻ ആണ് പിയറി. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഒരു കടൽത്തീരത്താണ് പിയറിയെ കണ്ടെത്തിയത്. ഓസ്ട്രേലിയയിൽ ആദ്യമായാണ് നോർത്തേൺ റോക്ക്‌ഹോപ്പർ പെൻ‌ഗ്വിനെ കണ്ടെത്തുന്നത്.

അരോ​ഗ്യ സ്ഥിതി മോശമായതിനാൽ പിയറിയെ പെട്ടന്ന് കടലിലേക്ക് തിരിച്ചയക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ പിയറിയെ പെർത്ത് മൃ​ഗശാലയിലേക്ക് മാറ്റുകയായിരുന്നു. പിയറിയുടെ വിഭാ​ഗത്തിൽ പെടുന്ന മറ്റു പെൻ​ഗ്വിനുകൾ മൃ​ഗശാലയിൽ ഇല്ലാത്തതിനാൽ അവന് ഏകാന്തത അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും തിരിച്ച് കടലിലേക്ക് മടക്കിയയക്കുമ്പോൾ മറ്റു പെൻ​ഗ്വിനുകളുമായി ഇടപഴകാൻ സാധിക്കാതെ വരുമെന്നും മൃശാല അധികൃതർ ഭയപ്പെട്ടു. ഇതിനെത്തുടർന്ന് മറ്റു മൃ​ഗശാലകളിലുള്ള പിയറിയുടെ വിഭാ​ഗത്തിൽ പെടുന്ന പെൻ​ഗ്വിനുകളുടെ വീഡിയോകളും ‘പിങ്കു’ ആനിമേഷൻ പരമ്പരയും കാണിക്കാൻ തുടങ്ങി. ഇതോടെ പിയറി പെൻ​ഗ്വിനുകൾ കഥാപാത്രങ്ങളാകുന്ന ‘പിങ്കു’വിന്റെ ആരാധകനായി.

ഐപാഡിൽ ‘പിങ്കു’ കാണുന്ന പിയറിയുടെ വീഡിയോ മൃ​ഗശാല അധികൃതർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇതോടെ നിരവധി പേരാണ് പിയറിയോടുള്ള സ്നേഹവും കരുതലുമായി രം​ഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE