കാർഷിക ബില്ലിനെതിരേ ഹരജി; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്

By News Desk, Malabar News
supreme-court-
Representational Image
Ajwa Travels

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരേ സമർപ്പിച്ച ഹരജികളിൽ കേന്ദ്രസർക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി. കേന്ദ്രം നാലാഴ്‌ചക്കകം ഇതിന് മറുപടി നൽകണമെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ആർജെഡി എംപി മനോജ് ഖവമ, ഡിഎംകെ എംപി തിരുച്ചി ശിവ എന്നിവർ സമർപ്പിച്ച ഹരജികളിലാണ് സുപ്രീം കോടതിയുടെ നടപടി. കാർഷിക ബില്ലുകൾ പാസാക്കിയ കേന്ദ്രസർക്കാരിന്റെ നടപടി സംസ്‌ഥാനങ്ങളുടെ പരിധിയിൽ വരുന്നതാണെന്നും ഈ വിഷയത്തിൽ കേന്ദ്രത്തിന്റെ കയ്യേറ്റം അനുവദിക്കാൻ കഴിയില്ലെന്നും തിരുച്ചി ശിവയുടെ ഹരജിയിൽ വ്യക്‌തമാക്കി.

അതേസമയം, കാർഷിക ബില്ലുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബിലെ ആം ആദ്‌മി പാർട്ടി നേതാക്കളും ജനപ്രതിനിധികളും ഡൽഹിയിലെ ജന്തർ മന്ദിറിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE