വിവാഹ സമ്മാനമായി പെട്രോളും, ഗ്യാസ് സിലിണ്ടറും; വൈറൽ വീഡിയോ കാണാം

By Staff Reporter, Malabar News
petrol-gas-cylinder
Ajwa Travels

വിവാഹ സമ്മാനമായി പെട്രോളും ഗ്യാസ് സിലിണ്ടറും നൽകി സുഹൃത്തുക്കൾ. തമിഴ്‌നാട്ടിലെ ദമ്പതികൾക്കാണ് വിവാഹ ദിവസം വ്യത്യസ്‌തമായ സമ്മാനങ്ങൾ ലഭിച്ചത്. പെട്രോളിന്റെ വില തുടച്ചയായി ഉയരുന്ന സാഹചര്യത്തിലാണ് വിലയേറിയ സമ്മാനവുമായി സുഹൃത്തുക്കൾ വിവാഹ വേദിയിൽ എത്തിയത്. ഇതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

ഒരു കന്നാസ് പെട്രോൾ, ഒരു ഗ്യാസ് സിലിണ്ടർ എന്നിവക്ക് പുറമെ സവാളയും സുഹൃത്തുക്കൾ സമ്മാനമായി കരുതി. സമ്മാനം നൽകിയ ശേഷം സുഹൃത്തുക്കൾ ഫോട്ടോ എടുക്കാൻ നിൽക്കുന്നതും വധു ചിരിയടക്കാൻ പാടുപെടുന്നതുമാണ് വീഡിയോയിലുള്ളത്. രാജ്യത്തെ പെട്രോൾ, പാചകവാതക വില അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിലാണ് ഇവരുടെ വ്യത്യസ്‌തമായ പ്രതിഷേധം. തമാശയിൽ പൊതിഞ്ഞതാണെങ്കിലും സമൂഹമാദ്ധ്യമങ്ങൾ സംഭവം ഏറ്റെടുത്തിരിക്കുകയാണ്.

Read Also: ഇംഗ്‌ളണ്ടിന് എതിരായ ടി-20 ടീമിൽ നിന്ന് സഞ്‌ജു പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE