കുട്ടികളെ മർദിക്കുന്ന വീഡിയോ; പിതാവിനെ തിരിച്ചറിഞ്ഞു, അറസ്‌റ്റിൽ

By Trainee Reporter, Malabar News
Child abuse at childcare center; Inquiry announced
Representational image
Ajwa Travels

തിരുവനന്തപുരം: കുട്ടികളെ മർദിച്ച സംഭവത്തിൽ പിതാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി സുനിൽകുമാറി (45)നെയാണ് പോലീസ് അറസ്‌റ്റ് ചെയ്‍തത്. ഇയാൾ കുട്ടികളെ മർദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌.

രണ്ട് കുട്ടികളെ ഇയാൾ മർദിക്കുന്ന വീഡിയോ ഞായറാഴ്‌ച രാത്രി മുതലാണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. കുട്ടികളുടെ അമ്മയാണ് കുട്ടികളെ ഇയാൾ മർദിക്കുന്നതിന്റെ രണ്ട് മിനിറ്റിൽ കൂടുതൽ ദൈർഘ്യമുള്ള വീഡിയോ മൊബൈൽ ഫോണിൽ ചിത്രീകരിച്ചത്. അമ്മയിൽ നിന്നും ഫോൺ പിടിച്ചു വാങ്ങിയതുപോലെയാണ് വീഡിയോ അവസാനിക്കുന്നത്.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പ്രതിയെ തിരിച്ചറിയാൻ കേരള പോലീസും സമൂഹ മാദ്ധ്യമങ്ങൾ വഴി സഹായം തേടിയിരുന്നു. തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ ആറ്റിങ്ങൽ സ്വദേശിയായ സുനിൽ കുമാറാണ് വീഡിയോയിൽ ഉള്ളതെന്ന് തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെ ആറ്റിങ്ങൽ പോലീസ് സ്‌ഥലത്തെത്തി കേസ് എടുക്കുകയായിരുന്നു. ബാലനീതി നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തി.

Read also: പെൺകരുത്ത്; കുടുംബശ്രീയിൽ നിന്ന് 7071 ജനപ്രതിനിധികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE