തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത് കുടുംബശ്രീ ആയിരുന്നുവെന്ന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഹരി കിഷോർ. തദ്ദേഹസ തിരഞ്ഞെടുപ്പ് പൂർത്തിയായി എല്ലാ ജനപ്രതിനിധികളും സ്‌ഥാനമേറ്റ അവസരത്തിൽ ഫേസ്ബുക്കിലൂടെയാണ് ഹരി കിഷോർ ഇക്കാര്യം പറഞ്ഞത്.
കുടുംബശ്രീ അംഗങ്ങളായ 16,965 പേരാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മൽസരിച്ചത്. അതില്‍ 7071 പേര്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. സത്യപ്രതിജ്‌ഞ ചെയ്‌ത മെമ്പർമാർ/ കൗൺസിലർമാരിൽ മൂന്നിലൊന്നോളം കുടുംബശ്രീ അംഗങ്ങളാണെന്നുള്ളത് വലിയ നേട്ടം തന്നെയാണ്- അഭിമാനത്തോടെ ഹരി കുറിച്ചു. സ്‌ത്രീ ശാക്‌തീകരണത്തിന്റെ മികച്ച ഉദാഹരണമായി ഇതിനെ കാണാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴി കസ്‌റ്റംസിന് കൈമാറാന്‍ അനുമതി
കുടുംബശ്രീയുടെ പദ്ധതികൾ തദ്ദേശ സ്‌ഥാപനങ്ങളുമായി സംയോജിച്ചുകൊണ്ട് വിവിധ പ്രവര്‍ത്തനങ്ങൾ നിര്‍വ്വഹിക്കാന്‍ നേതൃത്വം കൊടുക്കുന്നതിലൂടെയും ഇതിനായി ലഭിച്ച പരിശീലനത്തിലൂടെയും സര്‍ക്കാര്‍ പദ്ധതികളിലുള്ള അനുഭവസമ്പത്ത് നേടിയത് കൊണ്ടാകാം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഇത്രയേറെ അവസരങ്ങള്‍ തിരഞ്ഞെടുപ്പിൽ ലഭിക്കാൻ കാരണമെന്ന് ഹരി കിഷോർ പറയുന്നു. ഓരോ ജില്ലയിൽ നിന്ന് മൽസരിച്ച സ്‌ഥാനാർഥികളുടെയും ജയിച്ച കുടുംബശ്രീ അംഗങ്ങളുടെയും എണ്ണവും അദ്ദേഹം ഫേസ്ബുക്ക് പോസ്‌റ്റിനൊപ്പം കൊടുത്തിട്ടുണ്ട്.