18-45 പ്രായക്കാർക്കുള്ള വാക്‌സിൻ വിതരണം; ഗുരുതര രോഗ ബാധിതർക്ക് മുൻഗണന

By Trainee Reporter, Malabar News
Covid-Vaccine
Representational Image
Ajwa Travels

തിരുവനന്തപുരം: 18-45 വയസ് പ്രായമുള്ളവരിൽ മറ്റു രോഗങ്ങളുള്ളവർക്ക് ഉടൻ വാക്‌സിൻ നൽകാനുള്ള നടപടികൾ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി. മറ്റു മുൻഗണന വിഭാഗക്കാരുടെ എണ്ണം കണക്കാക്കി അതുപ്രകാരം വാക്‌സിൻ കൊടുക്കുന്നത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

സംസ്‌ഥാനത്ത്‌ എല്ലാവർക്കും ഒറ്റയടിക്ക് വാക്‌സിൻ നൽകുകയെന്നത് വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവർക്കും വാക്‌സിൻ നൽകുക എന്നതാണ് സർക്കാർ നയം. എന്നാൽ ഈ ഘട്ടത്തിൽ എല്ലാവർക്കും നൽകാൻ മാത്രം വാക്‌സിൻ ലഭ്യമല്ല. 18-45 വയസ് പ്രായമുള്ളവർക്ക് ഓർഡർ ചെയ്‌ത വാക്‌സിൻ അവർക്ക് തന്നെ നൽകും. ഇക്കാര്യത്തിൽ മുൻഗണന ആവശ്യം വരുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

45 വയസിന് മുകളിൽ പ്രായമുള്ളവർക്കുള്ള വാക്‌സിൻ കേന്ദ്ര സർക്കാരാണ് ലഭ്യമാക്കുന്നത്. കേരളത്തിൽ 45 വയസിന് മുകളിലുള്ളത് ഏകദേശം 1.13 കോടി ആളുകളാണ്. അവർക്ക് രണ്ട് ഡോസ് വീതം നൽകാൻ 2.26 കോടി ഡോസ് വാക്‌സിൻ നമുക്ക് ലഭിക്കണം.

കോവിഡ് തരംഗത്തിന്റെ നിലവിലെ വ്യാപന വേഗതയിൽ ഉണ്ടാവുന്ന മരണനിരക്ക് പിടിച്ചുനിർത്താൻ 45 വയസിന് മുകളിൽ പ്രായമുള്ളവരുടെ വാക്‌സിനേഷൻ എത്രയും വേഗം പൂർത്തിയാക്കണം. കേരളത്തിന് അർഹമായ വാക്‌സിൻ എത്രയും വേഗത്തിൽ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് അഭ്യർഥിച്ചു. ഇക്കാര്യത്തിൽ നിരവധി തവണ ഔദ്യോഗികമായി കേന്ദ്രവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

Read also: നോമ്പ് കാലത്തെ കരുതൽ പെരുന്നാൾ ദിനത്തിലും തുടരണം; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE