പികെ ബിജുവിന്റെ ‘മദം’ ടൈറ്റില്‍ റിലീസ് ചെയ്‌തു

By Siva Prasad, Special Correspondent (Film)
  • Follow author on
PK Biju's New movie title 'Madham'
Ajwa Travels

ഫ്യൂചര്‍ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറില്‍ പികെ ബിജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം മദം ടൈറ്റില്‍ തിരുവോണനാളില്‍ പുറത്തിറക്കി. സിനിമയുടെ ഷൂട്ടിംഗ് ഒക്‌ടോബറിൽ ആരംഭിക്കും.

മലയാള ചലച്ചിത്രരംഗത്ത് പുതിയ ആശയ പരീക്ഷണവുമായി വരുന്ന ദി സ്‌റ്റോൺ ഇദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് പിറകെയാണ് മദം എന്ന സിനിമയും പ്രഖ്യാപിച്ചിരിക്കുന്നത്. ‘ദി സ്‌റ്റോൺ ചരിത്രകഥാ പശ്‌ചാത്തലമാണ് ഉള്ളടക്കം. മനുഷ്യ പരിണാമ ചരിത്രം ആദ്യമായി മലയാള സിനിമയില്‍ അവതരിപ്പിക്കുക എന്ന ആശയ പരീക്ഷണം കൂടിയാണത്രെദി സ്‌റ്റോൺ‘.

മദം സിനിമയുടെ പ്രധാന ലൊക്കേഷനായി പാലക്കാടാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രമൊരുക്കുന്നത്. ഒരു ക്രൈം ത്രില്ലറാണ് മദമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഗ്രാമീണ പാശ്‌ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. 2022ല്‍ സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

കിഷോര്‍ ദേവ് ആണ് ലൈന്‍ പ്രൊഡ്യൂസര്‍. രചന – വിഷ്‌ണുരാജ്, ഛായാഗ്രഹണം – രഘു മാജിക് ഫ്രെയിം, എഡിറ്റിംഗ് – സുഹൈല്‍ ടി ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷറഫ് കറപ്പാടന, സംഗീതം – സെറിന്‍ ഫ്രാന്‍സിസ്, പാശ്‌ചാത്തല സംഗീതം – നിസാം ബഷീര്‍, കലാസംവിധാനം – സാബു എം രാമന്‍, പരസ്യകല – സൂരജ് സുരന്‍, മേക്കപ്പ് – അജിത് കൃഷ്‌ണൻ എന്നിവരും പിആര്‍ഒ ബിവി അരുണ്‍കുമാര്‍, പി ശിവപ്രസാദ്, സുനിത സുനില്‍ എന്നിവരും നിർവഹിക്കുന്നു.

Most Read: ഇന്ത്യ ഒരു താലിബാൻ രാഷ്‌ട്രമല്ല; ഹിന്ദു സംഘടനാ നേതാവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE