ന്യൂഡെൽഹി: സിബിഎസ്ഇ, ഐസിഎസ്ഇ, സംസ്‌ഥാന ബോർഡുകൾ എന്നിവ 10, 12 ക്‌ളാസുകളിലേക്ക് നടത്താൻ തീരുമാനിച്ച ഓഫ്‌ലൈൻ പരീക്ഷകൾക്കെതിരെ സമർപ്പിച്ച ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും. കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന അനുഭ ശ്രീവാസ്‌തവ സഹായ് ആണ് ഹരജി ഫയൽ ചെയ്‌തിരിക്കുന്നത്.
ജസ്‌റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് നാളെ ഹരജി പരിഗണിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് ക്‌ളാസുകൾ മുടങ്ങിയതിനാൽ സിലബസുകൾ പൂർണമായും തീർക്കാൻ സാധിച്ചിട്ടില്ലെന്നും, അതിനാൽ ഓഫ്‌ലൈൻ പരീക്ഷകൾ നടത്തുന്നത് പ്രായോഗികമല്ലെന്നും ഹരജിക്കാർ വ്യക്‌തമാക്കുന്നുണ്ട്.
കഴിഞ്ഞ അധ്യയന വർഷത്തിൽ കോവിഡ് വ്യാപനം നിലനിന്ന പശ്‌ചാത്തലത്തിൽ ഓഫ്‌ലൈൻ പരീക്ഷ റദ്ദാക്കി മൂല്യനിർണയത്തിന് പ്രത്യേക സ്‌കീം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത്തവണയും കോടതിയിൽ നിന്ന് ഇത്തരത്തിൽ ഉത്തരവ് ഉണ്ടാകണമെന്നാണ് ഹരജിക്കാർ ഉന്നയിക്കുന്ന ആവശ്യം.
Read also: അഭയകേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ ഇടപെട്ടു; സിറിയക് ജോസഫിനെതിരെ വീണ്ടും ജലീല്‍