തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറി ഡയറക്‌ടറേറ്റിന്റെയും പിആർഡിയുടേയും വെബ്‌സൈറ്റുകളിലാണ് ഫലം പ്രസിദ്ധീകരിച്ചത്.
ഉത്തരക്കടലാസുകളുടെ സൂക്ഷ്‌മ പരിശോധന, പുനർമൂല്യ നിർണയം എന്നിവയ്‌ക്ക് ഫീസടക്കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്‌ടറേറ്റ് അറിയിച്ചു. ഡിസംബർ രണ്ടാണ് അപേക്ഷകൾ നൽകേണ്ട അവസാന തീയതി.
ഇത്തവണ 4.2 ലക്ഷം വിദ്യാർഥികളാണ് ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. സുപ്രീം കോടതി വരെ നീണ്ട നിയമ പോരാട്ടങ്ങൾക്ക് ശേഷം സെപ്റ്റംബർ 24നാണ് പരീക്ഷ തുടങ്ങിയത്.
Most Read: സംസ്‌ഥാന സർക്കാർ വീണ്ടും ഹെലികോപ്റ്റർ വാടകയ്‌ക്ക് എടുക്കുന്നു