സംസ്‌ഥാന സർക്കാർ വീണ്ടും ഹെലികോപ്റ്റർ വാടകയ്‌ക്ക്‌ എടുക്കുന്നു

By Web Desk, Malabar News
helicopter-surveillance
Representational Image
Ajwa Travels

തിരുവനന്തപുരം: ഹെലികോപ്റ്റർ വീണ്ടും വാടകയ്‌ക്ക്‌ എടുക്കാനൊരുങ്ങി സംസ്‌ഥാന സർക്കാർ. ഇതിനായുള്ള സാങ്കേതിക ലേല നടപടികൾ ആരംഭിച്ചു. ഡിസംബർ നാലിന് ഡിജിപി അധ്യക്ഷനായ സമിതി ദർഘാസ് പരിശോധിക്കും. ഹെലികോപ്റ്റർ മൂന്നു വർഷത്തേക്കാണ് വാടകയ്‌ക്ക്‌ എടുക്കുക.

ഇതിനായി ഓപൺ ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്. ആറാം തീയതി ഫിസിക്കൽ ബിഡ് പേരൂർക്കട എഫ്‌സിബി ഗ്രൗണ്ടിൽ നടക്കും. നേരത്തെ പവൻ ഹാൻസ് കമ്പനിയിൽ നിന്നാണ് സംസ്ഥാന സർക്കാർ ‌ഹെലികോപ്റ്റർ വാടകയ്‌ക്ക്‌ എടുത്തിരുന്നത്.

വാടകയ്‌ക്കും, ‌ഹെലികോപ്റ്റർ സംരക്ഷണത്തിനുമായി ചെലവാക്കിയിരുന്നത് 22.21 കോടി രൂപയായിരുന്നു. വാടക മാത്രം 21.64 കോടി രൂപയായിരുന്നു. 20 മണിക്കൂർ പറത്താൻ ഒരു കോടി 40 ലക്ഷം രൂപ വാടകയ്‌ക്കാണ് പവൻ ഹാൻസ് കമ്പനിക്ക് സർക്കാർ കരാർ നൽകിയിരുന്നത്.

ഈ കരാറിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ആറ് പേർക്ക് സഞ്ചരിക്കാവുന്ന ഇരട്ട എഞ്ചിനുള്ള ‌ഹെലികോപ്റ്റർ വാടകയ്‌ക്ക്‌ എടുക്കുന്നതിന് സംസ്‌ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

Also Read: ‘ബാങ്ക്’ എന്ന് ഉപയോഗിക്കരുത്; സഹകരണ സംഘങ്ങൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE