ഡെൽഹി: സഹകരണ സംഘങ്ങൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ. നിയമം ലംഘിച്ച് ചില സഹകരണ സംഘങ്ങൾ ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നുവെന്ന് ആർബിഐ പറയുന്നു. ഇത് സംബന്ധിച്ച നിർദേശം ആർബിഐ പരസ്യപ്പെടുത്തി.
സംഘാംഗങ്ങൾ അല്ലാത്തവരിൽ നിന്ന് നിക്ഷേപം സ്വീകരിക്കരുതെന്നും സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് നിയമപരിരക്ഷ ഇല്ലെന്നും ആർബിഐ വ്യക്‌തമാക്കി. നീക്കത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ആർബിഐ നിലപാട്.
2020 സെപ്റ്റംബർ 29ന് നിലവിൽ വന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി നിയമം, 2020 മുഖേന 1949ലെ ബാങ്കിംഗ് നിയന്ത്രണ നിയമം ഭേദഗതി ചെയ്‌തിട്ടുണ്ട്. ഇത് പ്രകാരം ബാർ ആക്‌ട് 1949ലെ വകുപ്പുകൾ അനുസരിച്ചോ അല്ലെങ്കിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ചതോ ഒഴികെയുള്ള സഹകരണ സംഘങ്ങൾ ബാങ്ക്, ബാങ്കർ, ബാങ്കിംഗ് എന്ന വാക്കുകൾ അവരുടെ പേരുകളുടെ ഭാഗമായി ഉപയോഗിക്കാൻ പാടില്ലെന്ന് ആർബിഐ പുറത്തിറക്കിയ പരസ്യ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
Also Read: ‘ഒമൈക്രോൺ’; സാഹചര്യം ചർച്ച ചെയ്യാൻ യോഗം വിളിച്ച് പ്രധാനമന്ത്രി