ന്യൂഡെൽഹി: കോവിഡിന്റെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ബി.1.1.529 വകഭേദം മറ്റ് 5 തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചു. വിലയിരുത്തലുകളും മുൻകരുതലുകളും ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത യോഗത്തിൽ ഉന്നത ഉദ്യോഗസ്‌ഥർ പങ്കെടുക്കും.
പുതിയ വകഭേദത്തിന് ‘ഒമൈക്രോൺ’ എന്നാണു പേരിട്ടിരിക്കുന്നത്. ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്കും അവരുമായി സമ്പർക്കത്തിലുള്ളവർക്കും കർശന പരിശോധന നടത്താൻ കേന്ദ്ര സർക്കാർ സംസ്‌ഥാനങ്ങൾക്കു നിർദ്ദേശം നൽകി.
വകഭേദം ആശങ്ക ഉണർത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന വ്യക്‌തമാക്കി. നിലവിലുള്ള വാക്‌സിനുകൾ പുതിയ വകഭേദത്തിനു ഫലപ്രദമാണോ എന്നത് അറിയാൻ ആഴ്‌ചകളെടുക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
യഥാർഥ കൊറോണ വൈറസിൽ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമൈക്രോൺ രോഗമുക്‌തരായവരിലേക്ക് വീണ്ടും പകരാൻ സാധ്യത കൂടുതലാണ്. ആഫ്രിക്കൻ രാജ്യങ്ങൾക്കും ഹോങ്കോങ്ങിനും പിന്നാലെ യൂറോപ്പിലും ഇന്നലെ ഒമൈക്രോണിന്റെ സാന്നിധ്യം സ്‌ഥിരീകരിച്ചു. ബെൽജിയത്തിലാണ് യൂറോപ്പിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്‌തത്.
ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിയിലാണ് രോഗബാധ സ്‌ഥിരീകരിച്ചത്. പിന്നാലെ അമേരിക്ക, യുകെ, ജപ്പാൻ, സിംഗപ്പൂർ, യുഎഇ, ബ്രസീൽ തുടങ്ങിയ രാഷ്‌ട്രങ്ങൾ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രക്ക് നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്.
PM Narendra Modi to chair a meeting with top govt officials on the COVID-19 situation and vaccination at 10:30 am today pic.twitter.com/j4srlHVJ4N
— ANI (@ANI) November 27, 2021
Most Read: ദാരിദ്ര്യ സൂചിക; ഇന്ത്യയില്‍ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്‌ഥാനമായി കേരളം