ന്യൂമോണിയ്‌ക്ക്‌ പ്രതിരോധം; കുട്ടികൾക്ക് പുതിയ വാക്‌സിൻ നൽകും

By News Desk, Malabar News
Vaccination in wayanad
Representational Image
Ajwa Travels

ഡെൽഹി: ന്യുമോണിയ ബാധിച്ചുള്ള മരണങ്ങൾ തടയാൻ കുട്ടികൾക്കായി പുതിയ പ്രതിരോധ വാക്‌സിൻ നൽകുന്നു. ന്യൂമോണിയ ബാധയെ ചെറുക്കൻ കുട്ടികൾക്ക് ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്‌സിൻ വിതരണം ചെയ്യാനാണ് തീരുമാനമായത്. രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്കാണ് ഈ പ്രതിരോധ വാക്‌സിൻ നൽകുന്നത്.

ഒന്നര മാസത്തിലും മൂന്നര മാസത്തിലും ഒരോ ഡോസ് വീതവും ഒരു വയസിന് ശേഷം ബൂസ്‌റ്റർ ഡോസുമാണ് നൽകുക. പലപ്പോഴും ന്യൂമോണിയ ഗുരുതരമാകാനുള്ള കാരണം ന്യൂമോ കോക്കൽ ബാക്‌ടീരിയയാണ്. പുതിയ വാക്‌സിന് ന്യൂമോണിയയും അതുമായി ബന്ധമുള്ള മറ്റ് രോഗങ്ങളും തടയാനാകും.

രക്‌തത്തിലും ചെവിയിലുമുണ്ടാകുന്ന അണുബാധയ്‌ക്കും മെനിഞ്ചൈറ്റിസിനും ന്യൂമോ കോക്കൽ ബാക്‌ടീരിയ കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കേന്ദ്ര സർക്കാർ വാക്‌സിൻ വിതരണം ചെയ്യുന്ന വാക്‌സിൻ എല്ലാ സംസ്‌ഥാനങ്ങളിലും ലഭ്യമാക്കും.

Also Read: പാൻ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതി വീണ്ടും നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE