വെ​ടി​യു​തി​ർ​ത്തത് എട്ടു തവണ; കറുത്ത വര്‍ഗ്ഗക്കാരന് എതിരെയുള്ള അക്രമത്തില്‍ പ്രതിഷേധം ശക്തമാകുന്നു

By News Desk, Malabar News
MalabarNews_justice for jacob blake
Representation Image
Ajwa Travels

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീണ്ടും കറുത്തവര്‍ഗ്ഗക്കാരനെതിരെ പോലീസിന്റെ അതിക്രമം. കറുത്തവര്‍ഗക്കാരനു നേരെ മക്കളുടെ മുന്നില്‍വെച്ച് എട്ടു തവണ പോലീസ് വെടിയുതിര്‍ത്തു. ജേക്കബ് ബ്ലേക്ക് (29) എന്ന യുവാവാണ് വിസ്‌കൊണ്‍സിനിലെ കെനോഷയില്‍ പോലീസിന്റെ ക്രൂരതയ്ക്ക് ഇരയായത്.

അരയ്ക്കുകീഴെ തളര്‍ന്ന ബ്ലേക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ അമേരിക്കന്‍ തെരുവുകള്‍ വീണ്ടും ബ്ലാക്ക്‌സ് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധങ്ങളാല്‍ നിറഞ്ഞിട്ടുണ്ട്. വിസ്‌കൊണ്‍സിനിലെ കെനോഷ പ്രദേശത്ത് രണ്ട് സ്ത്രീകള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ബ്ലേക്ക് ഇടപ്പെട്ടിരുന്നു. ഇതിനിടെ ആരോ വിളിച്ചറിയി?ച്ചതിനെത്തുടര്‍ന്ന് പോലീസെത്തി. ഇവരാകട്ടെ ബ്ലേക്കിനോടു കീഴടങ്ങാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍, ബ്ലേക്ക് തന്റെ കാറിലേക്ക് കയറാന്‍ തുടങ്ങി. ഇതോടെ പോലീസ് പുറകില്‍ നിന്നും വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിന്റെ ഗ്രാഫിക് ദൃശ്യങ്ങള്‍ സമൂഹമാധ്യങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനു ചുറ്റുമായി മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ നടക്കുന്ന?തും ബ്ലേക്കിനു നേരെ ആയുധം ചൂണ്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ബ്ലേക്കിന്റെ മൂന്ന് മക്കളും കാറില്‍ ഉണ്ടായിരുന്നു. അവരുടെ മുന്‍പില്‍ വെച്ചാണ് പോലീസിന്റെ വെടിവെപ്പെന്ന് ബ്ലെക്കിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. അതേ സമയം കെനോഷയിലെ തെരുവുകള്‍ കലാപ സമാനമാണെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് വിസ്‌കോന്‍സിനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിസ്‌കോന്‍സിന്‍ ഗവര്‍ണര്‍ ടോണി എവേഴ്‌സ് ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കെനോഷയില്‍ സുരക്ഷ സേനയെ ഉള്‍പ്പെടെ വിന്യസിച്ചെങ്കിലും അതെല്ലാം അവഗണിച്ച് ജനം തെരുവിലിറങ്ങി. നീതിയും സമാധാനവുമില്ല, ബ്ലേക്ക് ലൈവ്‌സ് മാറ്റര്‍ എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ജനം തെരുവിലിറങ്ങിയത്.
പോലീസിനു നേരെയും ആക്രമണമുണ്ടായി. പോലീസ് വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ത്തു. പ്രതിഷേധക്കാരെ തടയാന്‍ റോഡിനു കുറുകെയിട്ടിരുന്ന ട്രക്കുകള്‍ ഉള്‍പ്പെടെ തീയിട്ടു. നിരവധി കടകള്‍ക്കു നേരെയും ആക്രമണമുണ്ടായി.

മെയ് 25ന് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് അമര്‍ത്തി പോലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പ്രതിഷേധം കെട്ടടങ്ങും മുന്‍പേയാണ് ബ്ലേക്കിനെതിരായ ആക്രമണം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE