അനുയായിയെ ഡിസിസി പ്രസിഡണ്ടാക്കാൻ ശ്രമം; ശശി തരൂരിനെതിരെ പോസ്‌റ്റര്‍

By Syndicated , Malabar News
Shashi Tharoor
Ajwa Travels

തിരുവനന്തപുരം: കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ പോസ്‌റ്റര്‍. അനുയായിയെ ഡിസിസി പ്രസിഡണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണമാണ് ഡിസിസി ഓഫിസിന് മുൻപിൽ പതിച്ച പോസ്‌റ്ററിൽ ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടയത്ത് ഉമ്മന്‍ ചാണ്ടിക്കെതിരെയും സമാനമായ പോസ്‌റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കോട്ടയം ജില്ലാ കമ്മറ്റി അധ്യക്ഷ സ്ഥാനത്തേക്ക് കഞ്ചാവ് കടത്തുകാരനെ പരിഗണിക്കുന്നു എന്നായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള ആരോപണം.

അതേസമയം ആദ്യമായി തിരഞ്ഞെടുപ്പ് മൽസര രംഗത്തേക്ക് ഇറങ്ങിയപ്പോൾ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തനിക്കെതിരെ പാരവെച്ചെന്ന് മാതൃഭൂമി ആഴ്‌ചപതിപ്പിന്റെ ഓണം ലക്കത്തിന് നല്‍കിയ അഭിമുഖത്തിൽ ശശി തരൂര്‍ വെളിപ്പെടുത്തിയിരുന്നു. തരൂരിന്റെ ഈ വെളിപ്പെടുത്തലും ഇപ്പോള്‍ പ്രത്യക്ഷപ്പെട്ട പോസ്‌റ്ററും തമ്മില്‍ ബന്ധമുണ്ടായേക്കാം എന്നാണ് പുറത്തുവരുന്ന വിലയിരുത്തലുകൾ.

വിവിധ ജില്ലകളില്‍ ഡിസിസി അധ്യക്ഷ സ്‌ഥാനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ നിന്നുണ്ടാകുന്ന പൊട്ടിത്തെറികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്. ഹൈക്കമാൻഡിന്റെ നിർദ്ദേശങ്ങൾ കൂടി കണക്കിലെടുത്ത് അന്തിമ പട്ടികക്ക് രൂപം നല്‍കാൻ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്നോ നാളെയോ ഡെല്‍ഹിക്ക് പോയേക്കും. ഡിസിസി അധ്യക്ഷൻമാരുടെ അന്തിമപട്ടിക സംസ്‌ഥാന നേതൃത്വം ഹൈക്കമാൻഡിന് സമർപ്പിച്ചെങ്കിലും കൂടുതല്‍ യുവാക്കള്‍ക്ക് പരിഗണന നല്‍കണമെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം.

Read also: ജാതി സെന്‍സസ്; സര്‍വകക്ഷി സംഘം ഇന്ന് പ്രധാനമന്ത്രിയെ കാണും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE