പ്രണബ് മുഖര്‍ജി; ഭൗതികശരീരം മണ്ണിലേക്ക് ചേര്‍ന്നു

By Desk Reporter, Malabar News
Pranab Mukherjee Last Rites _01_September_20_Malabar News
Image Courtesy ANI

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും സമുന്നത കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ ഭൗതികശരീരം മണ്ണിലേക്ക് ചേര്‍ന്നു. ലോധി റോഡിലെ ശ്മശാനത്തിലാണ് ഉച്ചക്ക് രണ്ട് മണിയോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. പൂര്‍ണ സൈനിക ബഹുമതികളുടെ പരിഗണ ഭൗതിക ശരീരത്തിന് ലഭിച്ചിരുന്നു. ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അന്തരിച്ചത്. 84 വയസ്സായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസം കോവിഡ്19
സ്ഥിരീകരിച്ചിരുന്നു.

PM Modi's Last Respects to Pranab _ Malabar News
പ്രധാനമന്ത്രി അന്ത്യോപചാരം അര്‍പ്പിക്കുന്നു (Image Courtesy DD News)

രാജാജി മാര്‍ഗിലെ ഔദ്യോഗിക വസതിയിലാണ് ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചിരുന്നത്. രാവിലെ 9 മുതല്‍ രണ്ട് വരെയായിരുന്നു ദര്‍ശനം അനുവദിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ എല്ലാ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളും സംസ്‌കാര ചടങ്ങില്‍ പാലിച്ചിരുന്നു. ഇത് കൂടാതെ പ്രതിരോധമന്ത്രാലയം ഏര്‍പ്പെടുത്തിയ മറ്റു സുരക്ഷകളും ഉണ്ടായിരുന്നു. മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തന്നെ, രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കളെല്ലാം പ്രണബിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തുടങ്ങി ആയിരക്കണക്കിന് ആളുകളാണ് രാജാജി മാര്‍ഗിലെ ഔദ്യോഗിക വസതിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും നേതാവിന് ആദരവര്‍പ്പിക്കാനെത്തി.

മുഖപ്രസംഗം ഇവിടെ വായിക്കാം:
പ്രണാബ് ദാക്ക് പ്രണാമം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE