പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മന്‍ കി ബാത്’ ഇന്ന്

By Syndicated , Malabar News
Man ki baat_Malabar news
Narendra Modi
Ajwa Travels

ന്യൂ ഡെല്‍ഹി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രോഗ്രാം മന്‍ കി ബാത്തിന്റെ 69-ാം എപ്പിസോഡില്‍ നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 11 മണിക്കാണ് പ്രക്ഷേപണം ആരംഭിക്കുക.

കഴിഞ്ഞ പ്രസംഗത്തില്‍ ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ നിര്‍മാണ കേന്ദ്രമാക്കി മാറ്റുന്നതിനായി രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ ഒത്തുചേരണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കളിപ്പാട്ട ഉല്‍പാദനത്തിന്റെ കേന്ദ്രമായി ഇന്ത്യ മാറണമെന്നും ആഗോള കളിപ്പാട്ട വ്യവസായം 7 ലക്ഷം കോടിയിലധികമാണ് എന്നാല്‍ ഇന്ത്യയുടെ പങ്ക് വളരെ ചെറുതാണെന്നും അത് വര്‍ദ്ധിപ്പിക്കാന്‍ രാഷ്‌ട്രം പ്രവര്‍ത്തിക്കണമെന്നും പ്രധാന മന്ത്രി പറഞ്ഞു.

യുഎന്‍ പൊതുസഭയിലെ പ്രസംഗത്തിന് തൊട്ടുപിന്നാലെയാണ് മാന്‍ കി ബാത്തിന്റെ ഏറ്റവും പുതിയ എപ്പിസോഡ് വരുന്നത്. ഭീകരത, കോവിഡ് -19 മഹാമാരി തുടങ്ങിയ വെല്ലുവിളികളെ കുറിച്ചാണ് ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയില്‍ പ്രധാന മന്ത്രി സംസാരിച്ചത്. എല്ലാ മാസവും അവസാന ഞായറാഴ്‌ചയാണ് പ്രധാനമന്ത്രി രാജ്യത്തെ മന്‍ കി ബാതിലൂടെ അഭിസംബോധന ചെയ്യാറുള്ളത്. 2014 ഒക്ടോബര്‍ 3 മുതലാണ് മന്‍ കി ബാത് ആരംഭിച്ചത്.

Read also: ലഹരിമരുന്ന് കേസ്; ദീപിക പദുകോണ്‍ ഉള്‍പ്പെടെയുള്ള നടിമാരുടെ ഫോണുകള്‍ പിടിച്ചെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE