എഐസിസി ഓഫിസ് പരിസരത്ത് നിരോധനാജ്‌ഞ; ഗതാഗത നിയന്ത്രണം, ഡെൽഹിയിൽ കനത്ത സുരക്ഷ

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകാനിരിക്കെ എഐസിസി ഓഫിസ് പരിസരത്ത് കനത്ത സുരക്ഷാ സന്നാഹം. ഇവിടെ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡെൽഹി നഗരത്തിലും എഐസിസി ഓഫിസ് പരിസരത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇഡി ഓഫിസിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവ് മുഴുവനായി പോലീസ് കെട്ടിയടച്ചു. ഓഫിസിലേക്കുള്ള വഴിയും അടച്ചിരിക്കുകയാണ്.

രാഷ്‌ട്രീയമായ വേട്ടയാടൽ എന്ന ആരോപണമുയർത്തി രാഹുലിനൊപ്പം കോൺഗ്രസ് നേതാക്കളും ഇഡി ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ശക്‌തമാക്കിയിരിക്കുന്നത്.

എഐസിസി ആസ്‌ഥാനത്ത് പ്രതിഷേധ മാർച്ചോടെ നേതാക്കൾ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം അറിയിച്ച് ഇഡി ഓഫിസിലേക്ക് നീങ്ങുമെന്നാണ് അറിയിപ്പ്. രാജസ്‌ഥാൻ, ഛത്തീസ്‌ഗഢ് മുഖ്യമന്ത്രിമാർ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, എംപിമാർ തുടങ്ങിയവർ ഡെൽഹി പ്രതിഷേധത്തിൽ അണിനിരക്കാനും തീരുമാനിച്ചിട്ടുണ്ട്. റാലിക്ക് ഡെൽഹി പോലീസ് അനുമതി നിഷേധിച്ചു. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് നടപടി. ഇഡി ഓഫിസിലേക്ക് റാലി നടത്തിയാൽ അറസ്‌റ്റ്‌ ചെയ്യുമെന്ന് നേതാക്കൾക്ക് ഡെൽഹി പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Most Read: മാസ്‌ക് നിർബന്ധം, രോഗികളുടെ വർധനവ് കോവിഡ് തരംഗമായി കാണാനാകില്ല; വിദഗ്‌ധ സമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE