അവതരണശൈലി കൊണ്ടും ഇതിവൃത്തം കൊണ്ടും വ്യത്യസ്‌തമായ ഒരു ഹ്രസ്വചിത്രം. ‘പ്രോജക്‌ട് ക്രോണോസ്’ എന്ന പേരില്‍ പുറത്തുവിട്ട ഹ്രസ്വചിത്രം ഇപ്പോള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലാകുകയാണ്. വ്യത്യസ്‌തമായ ഒരു ടൈം ട്രാവലിംഗ് ആണ് ചിത്രത്തിന്റെ ഇതിവൃത്തം. ടൈം ട്രാവല്‍ ചെയ്യുന്ന യുവാവിന്റെ കഥ വ്യത്യസ്‌തമായി അഭിമുഖത്തിന്റെ രൂപത്തില്‍ അവതരിപ്പിക്കുകയാണ് ചിത്രത്തില്‍.
മലയാള സിനിമ സംവിധായകനും നടനുമായ ബേസില്‍ ജോസഫാണ് ഹ്രസ്വചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ കൂടി റിലീസ് ചെയ്‌തത്. ഒപ്പം തന്നെ നടന്‍ ആന്റണി വര്‍ഗീസും ചിത്രം പങ്ക് വച്ചു. കഥ പറയാനായി തിരഞ്ഞെടുത്ത വ്യത്യസ്‌ത ശൈലി തന്നെയാണ് പ്രോജക്‌ട് ക്രോണോസിനെ ശ്രദ്ധേയമാക്കുന്നത്. ടൈം ട്രാവല്‍ ചെയ്‌ത് പല സന്ദര്‍ഭങ്ങളിലും എത്തുന്ന കഥാനായകന്‍ കേരളം ഉണ്ടാകുന്നതിന് അഞ്ച് മിനിറ്റ് മുന്‍പ് വരെയും എത്തുന്നുണ്ട്.
ചെറിയാന്‍ സി മാത്യു ആണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. വിഷ്‌ണു പ്രേംകുമാറാണ് ക്രിയേറ്റിവ് ഡയറക്‌ടർ. ഇവര്‍ രണ്ടുപേരും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് വിഷ്‌ണു പ്രേംകുമാര്‍, അജ്‌ഞലി സുരേഷ്, സമര്‍ഥ് അംബുജാക്ഷന്‍, ശ്രീകാന്ത് മോഹന്‍ എന്നിവരാണ്. ജോസഫ് സി മാത്യു ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തില്‍ വിവേക് പ്രഭാകരനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
Read also : ആരാധകര്‍ക്ക് ആവേശമാകാന്‍ മാസ്‌റ്റര്‍; ടീസര്‍ 14 ന് പുറത്തിറങ്ങും