സ്വത്തുതർക്കം; കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനും യുവതിക്കും നേരെ ആക്രമണം

By Trainee Reporter, Malabar News
The FIR was not registered; Relocation of Civil Police Officer
Representational Image
Ajwa Travels

കാസർഗോഡ്: സഹോദരങ്ങൾ തമ്മിലുള്ള സ്വത്തുതർക്ക കേസിൽ കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനും യുവതിക്കും നേരെ ആക്രമണം. വെട്ടേറ്റ പുല്ലൂർ ഉദയനഗറിലെ സുശീലയെ (40) കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും, അഭിഭാഷക കമ്മീഷനായി നിയോഗിച്ച മുളിയാർ കെട്ടുംകല്ലിലെ പിഎസ് അബ്‌ദുൽ ജുനൈദ് (27), ഷാജിദ് കമ്മാടം (29) എന്നിവരെ മാവുങ്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പുല്ലൂർ ഉദയംനഗറിലെ കുമാരനാണ് ആക്രമണം നടത്തിയത്. മഴു വീശി പരാക്രമം കാട്ടിയ കുമാരൻ പിന്നീട് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്താനും ശ്രമിച്ചു. കുമാരന്റെ സഹോദരൻ കണ്ണന്റെ ഭാര്യയാണ് സുശീല. സഹോദരങ്ങളായ കുമാരനും കണ്ണനും തമ്മിലുള്ള സ്വത്ത് തർക്കത്തെ തുടർന്ന് ഹൊസ്‌ദുർഗ് മുൻസിഫ് കോടതിയിൽ കേസ് നിലവിലുണ്ട്.

കേസിൽ കോടതിയാണ് കമ്മീഷനെ നിയോഗിച്ചത്. വസ്‌തു അളന്ന് തിട്ടപ്പെടുത്താൻ വന്നതിലുള്ള വിരോധം കൊണ്ടാണ് ആക്രമണം നടത്തിയതെന്നാണ് പിഎസ് അബ്‌ദുൽ ജുനൈദ് അമ്പലത്തറ പോലീസിനോട് പറഞ്ഞത്. സംഭവത്തിൽ അമ്പലത്തറ പോലീസ് കുമാറിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

Most Read: വാഹനാപകടം; ഗോവയിൽ മൂന്ന് മലയാളികൾ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE