രാഹുൽ ഗാന്ധി ഇഡി ഓഫിസിൽ, ഒപ്പം പ്രിയങ്കയും; പ്രതിഷേധിച്ച് പ്രവർത്തകർ

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാകുൽ ഗാന്ധി ഇഡി ഓഫിസിൽ എത്തി. പ്രിയങ്കക്കൊപ്പം വസതിയിൽ നിന്ന് പുറപ്പെട്ട രാഹുൽ ആദ്യം എഐസിസി ആസ്‌ഥാനത്ത് എത്തി. തുടർന്ന് കോൺഗ്രസ് നേതാക്കൾക്കൊപ്പം പ്രകടനമായാണ് ഇഡി ഓഫിസിലേക്ക് എത്തിയത്.

നേതാക്കൾക്കൊപ്പം പോകുന്നത് ഡെൽഹി പോലീസ് വിലക്കിയിരുന്നു. പോലീസ് തടഞ്ഞാലും നേതാക്കൾ രാഹുലിനെ അനുഗമിക്കുമെന്ന് സച്ചിൻ പൈലറ്റും കെസി വേണുഗോപാലും അടക്കമുള്ളവർ നേരത്തെ വ്യക്‌തമാക്കി. ഇഡി ഓഫിസിന് മുന്നിലെത്തിയ കൊടിക്കുന്നിൽ സുരേഷ് എംപിയെ പോലീസ് തടഞ്ഞു. അക്‌ബർ റോഡിലും പരിസരത്തും പോലീസ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. അക്ബർ റോഡിലേക്കുള്ള എല്ലാ പ്രവേശന കവാടവും പോലീസ് അടച്ചിരിക്കുകയാണ്.

Most Read: പബ്‌ജിയിൽ തോറ്റതിന് കൂട്ടുകാരുടെ പരിഹാസം; 16കാരൻ ജീവനൊടുക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE