മഴക്കെടുതി; ട്രെയിൻ സമയത്തിൽ മാറ്റം വരുത്തി റെയിൽവേ

By Trainee Reporter, Malabar News
kannur-memu-train-service
Rep. Image
Ajwa Travels

തിരുവനന്തപുരം: തലസ്‌ഥാനത്തെ ശക്‌തമായ മഴയെ തുടർന്ന് ട്രെയിൻ സമയത്തിൽ മാറ്റം വരുത്തി റെയിൽവേ. കൊച്ചുവേളിയിലെ പിറ്റ് ലൈനിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രെയിൻ നമ്പർ 12625 തിരുവനന്തപുരം- ന്യൂഡെൽഹി കേരള എക്‌സ്‌പ്രസിന്റെ സമയത്തിനാണ് മാറ്റം വരുത്തിയിരിക്കുന്നതെന്ന് റെയിൽവേ അറിയിച്ചു.

ഇന്ന് ഉച്ചക്ക് 12.30ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം- ന്യൂഡെൽഹി കേരള എക്‌സ്‌പ്രസ് ഏഴ് മണിക്കൂറും അഞ്ചു മിനിറ്റും വൈകുമെന്നാണ് അറിയിപ്പ്. റെയിൽവേ നൽകിയ വിമരമനുസരിച്ചു വൈകിട്ട് 7.35ന് ആയിരിക്കും കേരള എക്‌സ്‌പ്രസ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നത്. യാത്രക്കാർ ട്രെയിൻ പുറപ്പെടുന്ന സമയം സംബന്ധിച്ച് റെയിൽവേയുടെ അറിയിപ്പുകൾ യാത്രക്കാർ ശ്രദ്ധിക്കണം.

ഇന്നലെ മുതൽ നിർത്താതെ പെയ്യുന്ന കനത്ത മഴയിൽ തിരുവനന്തപുരത്ത് മഴക്കെടുതികൾ രൂക്ഷമായി. ശക്‌തമായ മഴയെ തുടർന്ന് തിരുവനന്തപുരം ടെക്‌നോപാർക്കിൽ വെള്ളം കയറി. ഗായത്രി ബിൽഡിങ് ഏരിയ വെള്ളക്കെട്ടിലായി. ടെക്‌നോപാർക്ക് ഫെയ്‌സ്-3ക്ക് സമീപം തെറ്റിയാർ കരകവിഞ്ഞു.

Most Read| നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ടു കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE