‘ലാഫിങ് ബുദ്ധ’ ജയ്ഹോ ഒടിടിയിൽ; രമേഷ് പിഷാരടി, ഐശ്വര്യ ലക്ഷ്‍മി ഒന്നിക്കുന്നു

By Siva Prasad, Special Correspondent (Film)
  • Follow author on
Ramesh Pisharody's 'Laughing Buddha' Movie
Ajwa Travels

ഫെങ്ഷുയി പ്രകാരം വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് എനർജിയും നിറക്കുമെന്ന് വിശ്വസിക്കുന്ന ചിരിക്കുന്ന ബുദ്ധന്റെ പേരിട്ടിരിക്കുന്ന ലാഫിങ് ബുദ്ധ ജയ്ഹോ ഒടിടിയിൽ.

എല്ലാവരിലും ഊർജസ്വലതയും ആനന്ദവും നിറക്കുമെന്നാണ് ലാഫിങ് ബുദ്ധയെ കുറിച്ചുള്ള വിശ്വാസം. അതുപോലെ പ്രേക്ഷകരെ ചിരിപ്പിക്കാനാണ് ലാഫിങ് ബുദ്ധ എന്ന ചിത്രം എത്തിയിരിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഒരു മുഴുനീള ഹാസ്യചിത്രം മലയാളത്തിൽ എത്തുന്നത്.

നിജു സോമന്‍ സംവിധാനം ചെയ്‌തചിത്രം രചന നിർവഹിച്ചത് ഹരി പി നായരാണ്. ചാവറ ഫിലിംസ്, ന്യൂസ് പേപ്പര്‍ ബോയ്‌സ് എന്നിവയുടെ ബാനറില്‍ സിബി ചവറയും രഞ്‌ജിത് നായരും നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം സുനീഷ് വാരനാടാണ് ഒരുക്കിയത്.

രവിചന്ദ്രൻ ക്യാമറ കൈകാര്യം ചെയ്യുന്നലാഫിങ് ബുദ്ധ ജയ്‌ഹോ ഒടിടി ആദ്യമായി റിലീസ് ചെയ്യുന്ന ചിത്രമാണ്. രമേശ് പിഷാരടി ഐശ്വര്യ ലക്ഷ്‍മി എന്നിവരെ കൂടാതെ, ജയകൃഷ്‌ണൻ, ഡയാന എസ് ഹമീദ്, മന്‍രാജ്, വിനോദ് കോതമംഗലം, മഞ്‌ജു പത്രോസ്, മുഹമ്മദ് ഫൈസല്‍, മാസ്‌റ്റർ ഡിയോന്‍, മാസ്‌റ്റർ ഡാനില്‍ എന്നിവരാണ് മറ്റു താരങ്ങള്‍. പി ശിവപ്രസാദ് വാർത്ത പ്രചരണം നിർവഹിക്കുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ:

Most Read: 28 മണിക്കൂർ കൊണ്ട് 10 നില കെട്ടിടം! അൽഭുതം ഈ നിർമാണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE