സ്വകാര്യ ബസിനുള്ളിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം, ജീവനക്കാരൻ അറസ്റ്റിൽ

By Desk Reporter, Malabar News
rape attempt in up_2020 Aug 30
Representational Image

ലഖ്നൗ: രാജ്യത്തെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് കോവിഡ് കാലത്തും അറുതിയില്ല. യമുന എക്സ്പ്രസ്സ്‌ വേയിലൂടെ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ വെച്ച് യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ക്ലീനറെ യുപി പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. ലഖ്നൗവിൽ നിന്ന് പുറപ്പെട്ട സ്വകാര്യ ബസിൽ ഡൽഹിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി.

” മഥുരയിലെ മാന്റ് പ്ലാസ ടോളിന് സമീപമെത്തിയപ്പോഴേക്കും യുവതി ഹെൽപ്‌ലൈൻ നമ്പറിലൂടെ പോലീസ് സഹായം തേടുകയായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത് ” വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട്‌ ചെയ്തു.

ബസ് തടഞ്ഞ പോലീസ് യുവതിയേയും ആരോപണ വിധേയനായ ജീവനക്കാരനെയും വിശദമായി ചോദ്യം ചെയ്തു. തുടർന്ന് യുവതിയെ മെഡിക്കൽ പരിശോധനക്കയച്ച പോലീസ് ഇവരെ പ്രത്യേക സുരക്ഷയോടെ ഡൽഹിയിലെ വീട്ടിൽ എത്തിക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE