കേരളപ്പിറവിൽ ദിനത്തിൽ ബിഗ് സർപ്രൈസ് പൊളിച്ച് എമ്പുരാൻ ടീം. ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ പൃഥ്‌വിരാജ് സുകുമാരൻ സംവിധാനം ചെയ്‌ത് മോഹൻലാൽ നായകനാവുന്ന ‘L2 എമ്പുരാൻ’ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2025 മാർച്ച് 27ന് ചിത്രം റിലീസ് ചെയ്യും.
പൃഥ്വരിരാജിന്റെ വൻ വിജയം നേടിയ സംവിധാന അരങ്ങേറ്റ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാൻ ഒരുങ്ങുന്നത്. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ കാൻവാസിലാണ് എമ്പുരാൻ ഒരുങ്ങുന്നത്. ആശിർവാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
മലയാളത്തിന് പുറമെ തമിഴ, തെലുങ്ക്, കാനഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. കൗതുകമുണർത്തുന്ന ഒരു പോസ്‌റ്ററിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ലൂസിഫറിന്റെ വൻ വിജയത്തിന് പിന്നാലെ 2019ൽ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്‌ടോബറിൽ ആയിരുന്നു.
ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. യുകെ, യുഎസ് എന്നിവിടങ്ങൾക്കൊപ്പം റഷ്യയും സിനിമയുടെ ഒരു പ്രധാന ലൊക്കേഷനാണ്. മഞ്‌ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സച്ചിൻ ഖേദേക്കർ, മനോജ് കെ ജയൻ, ബോബി സിംഹ തുടങ്ങി പ്രമുഖ താരനിര സിനിമയുടെ ഭാഗമാണ്.
പൃഥ്‌വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫർ വൻ വിജയമായിരുന്നു. ബോക്‌സ് ഓഫിസ് റെക്കോർഡുകൾ തകർത്ത് എക്കാലത്തെയും ഉയർന്ന കളക്ഷൻ നേടിയ മലയാള സിനിമകളിൽ ഒന്നായി ലൂസിഫർ മാറിയിരുന്നു. രണ്ടാമത്തെ സംവിധാന ചിത്രമായ ബ്രോ ഡാഡി (2022), വ്യത്യസ്‌ത വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നതിലെ അദ്ദേഹത്തിന്റെ വൈദഗ്‌ധ്യം പുലർത്തി. എമ്പുരാനിലൂടെ നടൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും പൃഥ്‌വിരാജ് പുത്തൻ റെക്കോർഡുകൾ സൃഷ്‌ടിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
Health| കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ? ബാക്‌ടീരിയ നിങ്ങളെ ഇല്ലാതാക്കും!