ചൈനയിലെ ഉൽപാദന യൂണിറ്റ് യുപിയിലേക്ക് മാറ്റി സാംസങ്

By Staff Reporter, Malabar News
Noida-Picture
Ajwa Travels

നോയിഡ: ചൈനയിൽ നിന്ന് ഉത്തർപ്രദേശിലെ നോയിഡയിലേക്ക് മാറ്റിയ ഡിസ്‌പ്ളേ യൂണിറ്റിന്റെ നിർമാണം പൂർത്തിയാക്കി പ്രമുഖ ഇലക്‌ട്രോണിക്‌സ് കമ്പനിയായ സാംസങ്. ഇതിന്റെ ഭാഗമായി കമ്പനിയുടെ തെക്കുപടിഞ്ഞാറൻ ഏഷ്യ മേഖലയിലെ പ്രസിഡണ്ടും സിഇഒയുമായ കെൻ കാങിന്റെ നേതൃത്വത്തിലുള്ള ഉന്നത സംഘം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ചു.

ഇന്ത്യയിലെ മികച്ച വ്യാവസായിക അന്തരീക്ഷവും നിക്ഷേപക സഹൃദ നയങ്ങളുമാണ് ചൈനയിലെ ഡിസ്‌പ്ളേ മാനുഫാക്‌ചറിംഗ് യൂണിറ്റ് നോയിഡയിലേക്ക് മാറ്റി സ്‌ഥാപിക്കാൻ സാംസങിനെ പ്രേരിപ്പിച്ചതെന്നും ഇത് മാറ്റി സ്‌ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായതായും പ്രതിനിധി സംഘം ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു.

ഉത്തർപ്രദേശിനെ രാജ്യത്തെ ഏറ്റവും മികച്ച നിർമാണ ഹബ്ബാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങൾക്ക് പിന്തുണയും കമ്പനി അറിയിച്ചു. ‘മേക്ക് ഇൻ ഇന്ത്യ’ പരിപാടിയുടെ വിജയത്തിന്റെ ഉത്തമ ഉദാഹരണമാണ് സാംസങിന്റെ തീരുമാനമെന്നും ഇത് സംസ്‌ഥാനത്തെ യുവാക്കൾക്ക് സ്വന്തം നാട്ടിൽ തന്നെ മികച്ച തൊഴിൽ നേടാൻ സഹായിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

Read Also: കേന്ദ്രത്തിന്റെ പുതിയ സിനിമാ നിയമ കരട് ബില്ലിനെതിരെ ഫെഫ്‌ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE