സംയുക്‌ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന്

By Team Member, Malabar News
Samyuktha Kisan Morcha Meeting will Be Soon in Singhu
Ajwa Travels

ന്യൂഡെൽഹി: സംയുക്‌ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് സിംഘു അതിർത്തിയിൽ ചേരും. ഡെൽഹി അതിർത്തികളിലെ കർഷക സമരം തുടരുന്ന കാര്യത്തിൽ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. കാർഷിക നിയമങ്ങൾ റദ്ദാക്കിയതിന് പിന്നാലെ സമരരീതി മാറ്റണമെന്നാണ് പഞ്ചാബിലെ ഒരു വിഭാഗം കർഷക സംഘടനകളുടെ ആവശ്യം. ഇതിന്റെ പശ്‌ചാത്തലത്തിലാണ്‌ ഇന്ന് നിർണായക യോഗം ചേരുന്നത്.

മിനിമം താങ്ങുവിലയിൽ നിയമപരമായ ഉറപ്പ്, കർഷകർക്ക് എതിരായ കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളിൽ ഉറച്ചു നിൽക്കുകയാണ് നിലവിൽ കർഷക സംഘടനകൾ. താങ്ങുവില സംബന്ധിച്ച ഉന്നത സമിതിയിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുളള കേന്ദ്ര സർക്കാർ ആവശ്യവും യോഗം ഇന്ന് ചർച്ച ചെയ്യും.

സമരത്തിനിടെ മരിച്ചവരുടെ കണക്ക് ഇല്ലെന്ന കേന്ദ്രസർക്കാർ പ്രതികരണത്തിലും, ആറിന ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് അയച്ച കത്തിന് മറുപടി ലഭിക്കാത്തതിലും കർഷക സംഘടനകൾക്കിടയിൽ കടുത്ത പ്രതിഷേധമുണ്ട്. അതേസമയം മരിച്ച കർഷകരുടെ കണക്ക് അറിയില്ലെന്ന കേന്ദ്ര കൃഷിമന്ത്രിയുടെ പ്രസ്‌താവനയിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത് വരികയും ചെയ്‌തു.

പ്രധാനമന്ത്രിയുടെ തെറ്റായ തീരുമാനത്തിലൂടെ 700 കർഷകർക്കാണ് ജീവൻ നഷ്‌ടമായതെന്നും, മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് കേന്ദ്രം നഷ്‌ടപരിഹാരം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: ചികിൽസയിൽ വീഴ്‌ച; ഡോക്‌ടറിൽ നിന്ന് പിഴ ഈടാക്കി ബാലാവകാശ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE