റിയാദ്: സൗദിയിൽ 364 പേർക്കുകൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതര്‍ 371,356 ആയി. 274 പേര്‍ രോഗമുക്‌തി നേടിയപ്പോൾ 4 മരണവും രാജ്യത്ത് റിപ്പോർട് ചെയ്‌തു. നിലവില്‍ 2,515 പേരാണ് സൗദിയിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നത്.
സൗദിയിൽ ഇതുവരെ 362,642 പേർ രോഗമുക്‌തി നേടിയിട്ടുണ്ട്. 6415 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്. നിലവിൽ ചികിൽസയിൽ കഴിയുന്നവരിൽ 437 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ് എന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
176 പേര്‍ക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ച റിയാദിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തത്.
കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ട നഗരങ്ങള്‍: മക്ക- 43, കിഴക്കന്‍ പ്രവശ്യ- 85, മദീന- 7, അല്‍ ഖസീം- 9, അസീര്‍- 11, അല്‍ബാഹ- 12, അല്‍ജൗഫ്- 7, ഹൈല്‍- 5.
2021 ഫെബ്രുവരി 11 വരെ രാജ്യത്ത് അഞ്ചു ലക്ഷത്തോളം പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചതായാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്. അതേസമയം രാജ്യത്ത് ഇതുവരെ 12,847,483 സ്രവ സാമ്പിളുകളില്‍ പിസിആർ ടെസ്‌റ്റുകള്‍ പൂര്‍ത്തിയായി. 50,339 സാമ്പിളുകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം പരിശോധിച്ചു.
Read Also: കോവിഡ് വ്യാപനം; കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മഹാരാഷ്‌ട്ര