ഫേസ്ബുക്ക് പോസ്‌റ്റിൽ സവർക്കർ; കാസർഗോഡ് ഡിസിസി പ്രസിഡണ്ടിനെതിരെ വിവാദം

By Trainee Reporter, Malabar News
Savarkar in a Facebook post; controversy
പികെ ഫൈസൽ പങ്കുവെച്ച ഫേസ്ബുക്ക് പോസ്‌റ്റ്
Ajwa Travels

കാസർഗോഡ്: ഡിസിസി പ്രസിഡണ്ട് പികെ ഫൈസൽ റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് പങ്കുവെച്ച ഫേസ്ബുക്ക് പോസ്‌റ്റ് വിവാദമാകുന്നു. ബിആർ അംബേദ്ക്കർ, ഭഗത്‌സിങ്, സുഭാഷ്‌ചന്ദ്ര ബോസ് എന്നിവർക്കൊപ്പം വിഡി സവർക്കറുടെ ചിത്രം ഉൾപ്പെട്ട ഫോട്ടോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇന്നലെ രാവിലെയാണ് പോസ്‌റ്റ് പങ്കുവെച്ചത്.

എന്നാൽ, വിവാദമായതിന് പിന്നാലെ പോസ്‌റ്റ് നീക്കം ചെയ്യുകയായിരുന്നു. തുടർന്ന്, റിപ്പബ്ളിക് ദിന പോസ്‌റ്റിൽ സവർക്കറുടെ ചിത്രം വന്നതിൽ വിശദീകരണവുമായി കാസർഗോഡ് ഡിസിസി പ്രസിഡണ്ട് പികെ ഫൈസൽ തന്നെ രംഗത്തെത്തി. ഡിസൈൻ ചെയ്‌തപ്പോൾ സംഭവിച്ച പിഴവാണെന്ന് അദ്ദേഹം വ്യക്‌തമാക്കി.

”ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്നത് ഓഫീസിലെ ജീവനക്കാരനാണ്. ഫോട്ടോ ഡിസൈൻ ചെയ്‌തപ്പോൾ വന്ന പിഴവാണ്. സവർക്കറുടെ ഫോട്ടോ ഉണ്ടെന്ന് അറിഞ്ഞ ഉടൻ പോസ്‌റ്റ് പിൻവലിച്ചുവെന്നും, വിവാദമാക്കേണ്ട വിഷയമില്ലെന്നും” പികെ ഫൈസൽ പ്രതികരിച്ചു.

Most Read: ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് തടയണം; മുഹമ്മദ് ഫൈസലിന്റെ ഹരജി ഇന്ന് സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE