സ്‌കോളര്‍ഷിപ്പ് പുനക്രമീകരണം അംഗീകരിക്കാനാവില്ല; ഖലീലുല്‍ ബുഖാരി തങ്ങള്‍

By Desk Reporter, Malabar News
Scholarship rescheduling is not acceptable; khaleel bukhari thangal
ഖലീലുല്‍ ബുഖാരി തങ്ങള്‍
Ajwa Travels

മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനം സച്ചാര്‍ പാലോളി കമ്മിറ്റി റിപ്പോര്‍ട്ടുകളെ അട്ടിമറിക്കുന്നതും, മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഹനിക്കലുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി.

ഹൈകോടതി വിധിയുടെ പേര് പറഞ്ഞ് കൈ കഴുകാന്‍ സര്‍ക്കാരിന് സാധിക്കില്ല. കോടതികളില്‍ നിന്ന് തെറ്റായ വിധികളുണ്ടാകുമ്പോള്‍ അതിനെതിരെ അപ്പീല്‍ പോകുകയോ, നിയമ നിര്‍മാണം നടത്തുകയോ ചെയ്യേണ്ടത് സര്‍ക്കാരിന്റെ കടമയാണ്; ബുഖാരി തങ്ങള്‍ പറഞ്ഞു.

വിദ്യഭ്യാസ പരമായി പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിംകളുടെ അവകാശങ്ങള്‍ അവര്‍ക്ക് വകവെച്ചു നല്‍കണമെന്നും സച്ചാര്‍ പാലോളി കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പിലാക്കി മുസ്‌ലിംകളോട് നീതി പുലര്‍ത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

മറ്റു ന്യൂന പക്ഷങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, മുസ്‌ലിംകളുടെ പിന്നാക്കാവസ്‌ഥക്ക് പരിഹാരമായി നിര്‍ദേശിച്ച ആനുകൂല്യങ്ങള്‍ വീതിച്ച് നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇക്കാര്യത്തില്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ആശങ്ക സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണമെന്നും ഖലീലുല്‍ ബുഖാരി തങ്ങള്‍ ആവശ്യപ്പെട്ടു.

Most Read: സുപ്രീം കോടതി ഉത്തരവ് തിരിച്ചടിയായി; കൻവാർ യാത്ര റദ്ദാക്കാനൊരുങ്ങി യുപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE